തൊപ്പിയും മാസ്കും ധരിച്ച് താരം മെട്രോയിൽ; ആരാധകരെ ഞെട്ടിച്ച് അക്ഷയ് കുമാർ!

January 13, 2024

മുംബൈ മെട്രോയില്‍ യാത്ര ചെയ്യുന്ന ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. മുഖം മറച്ച് ബോഡി ഗാഡുമാർക്കൊപ്പം യാത്ര ചെയ്യുന്ന താരത്തിന്റെ വിഡിയോ നിരവധി പേർ പങ്കുവെച്ചിട്ടുണ്ട്. രൂക്ഷമായ മുംബൈ ട്രാഫിക്കിനെ മറികടക്കാനാണ് അക്ഷയ് മെട്രോ മാർഗം സ്വീകരിച്ചത് എന്നാണ് റിപ്പോർട്ടുകൾ. പ്രധാനപ്പെട്ട ഏതോ മീറ്റിംഗിനോ ഷൂട്ടിംഗിനോ പോകുന്നതിന് ഇടയിലാണ് സംഭവം. (Akshay Kumar spotted traveling in Mumbai metro)

അക്ഷയ് കറുത്ത നിറത്തിലുള്ള വസ്ത്രം അണിഞ്ഞ് തൊപ്പിയും മുഖംമൂടിയും ധരിച്ചിരിക്കുന്നതായാണ് വിഡിയോയിൽ കാണുന്നത്. നിർമ്മാതാവ് ദിനേശ് വിജനും താരത്തോടൊപ്പമുണ്ട്. ഇരുവരും സംസാരിക്കുന്നത് വിഡിയോയിൽ കാണാം. താരപ്പകിട്ടൊന്നുമില്ലാതെ ആളുകൾക്കൊപ്പം യാത്ര ചെയ്ത താരത്തിന് സോഷ്യൽ മീഡിയയിൽ അഭിനന്ദ പ്രവാഹമാണ്.

Read also: ‘നന്ദിയോടെ, ജയറാം’; ഓസ്‍ലർ റിലീസിന് ശേഷം ജയറാമിന് പറയാനുള്ളത്

ഇതിന് മുൻപും അക്ഷയ് കുമാർ യാത്രയ്ക്കായി മെട്രോ എടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഇമ്രാൻ ഹാഷ്മിയ്‌ക്കൊപ്പം ‘സെൽഫി’ എന്ന സിനിമയുടെ പ്രമോഷനായി ഇത്തരത്തിൽ ഒരു യാത്ര നടത്തിയിരുന്നു.

മിഷൻ റാണിഗഞ്ചാണ് അവസാനം പുറത്തിറങ്ങിയ അക്ഷയ് ചിത്രം. ടൈഗർ ഷ്രോഫിനോപ്പം അഭിനയിക്കുന്ന ‘ബഡെ മിയാ ഛോട്ടെ മിയാ’, ‘സിംഗം 3’ എന്നീ ചിത്രങ്ങൾ ഇക്കൊല്ലം പുറത്തിറങ്ങും.

Story highlights: Akshay Kumar spotted traveling in Mumbai metro