വലിയ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ലെന്ന് എംഎം മണി
കേരളത്തില്‍ കാലവര്‍ഷം അതിശക്തം. സംസ്ഥാനത്തെ നദികളെല്ലാം കരകവിഞ്ഞൊഴുകുന്നു. അതേസമയം കേരളത്തില്‍ മഴ ശക്തമാണെങ്കിലും വലിയ ഡാമുകള്‍ ഒന്നുതന്നെ തുറക്കേണ്ട സാഹചര്യമില്ലെന്ന് വൈദ്യുതി മന്ത്രി എം എം മണി. ഡാമുകള്‍ തുറന്നുവിടുന്നതുമായി ബന്ധപ്പെട്ട ജനങ്ങല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രധാന ഡാമുകള്‍ സ്ഥിതി ചെയ്യുന്ന ഇടുക്കിയില്‍ മഴ കുറഞ്ഞതിനെ തുടര്‍ന്നാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
Read more:‘അത് കഴിഞ്ഞ വര്‍ഷത്തെ പ്രളയചിത്രമല്ല’; മഴദുരിതം വിവരിച്ച് ജൂഡ് ആന്റണി: വീഡിയോ
അതേസമയം കക്കയം ഡാമിന്റെ ഷട്ടര്‍ മൂന്നടിയായി ഉയര്‍ത്തി. നേരത്തെ 45 സെന്റീമീറ്ററാണ് തുറന്നിട്ടുണ്ടായിരുന്നത്. നദികളുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്കെല്ലാം പ്രത്യേക മുന്നറിയിപ്പും ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. പത്തനംതിട്ടയില്‍ മണിയാര്‍, ഇടുക്കിയില്‍ കല്ലാര്‍ക്കുട്ടി, പാംബ്ല, മലങ്കര, ഇരട്ടയാര്‍, എറണാകുളത്ത് മലങ്കര, ഭൂതത്താന്‍കെട്ട്, തൃശൂര്‍ ജില്ലയില്‍ പെരിങ്ങല്‍ക്കുത്ത്, പാലക്കാട് മംഗലം, കാഞ്ഞിരംപുഴ, കോഴിക്കോട് കക്കയം എന്നീ ഡാമുകള്‍ ഇന്നലെ തുറന്നിരുന്നു.