കണ്ണട ചോദിച്ച് ആരാധകന്‍; ‘ശൂ ശൂ ആള് മാറി അതിവിടെയില്ല’ എന്ന് ടൊവിനോ

August 3, 2019

വെള്ളിത്തിരയില്‍ അഭിനയംകൊണ്ട് വിസ്മയങ്ങള്‍ തീര്‍ക്കുന്ന താരങ്ങളുടെ ആരാധകരോടുള്ള ഇടപെടലുകളും പലപ്പോഴും സാമൂഹ്യമാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ സിനിമാ താരങ്ങളാണ് ടൊവിനോ തോമസും ഉണ്ണിമുകുന്ദനും. ആരാധകരുടെ ചോദ്യങ്ങള്‍ രസകരമായി മറുപടി നല്‍കാറുണ്ട് ഇരുവരും.

ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ ചിരി നിറയ്ക്കുകയാണ് ടൊവിനോയെ തേടിയെത്തിയ ആരാധകന്റെ ഒരു ചോദ്യവും അതിന് താരം നല്‍കിയ ഉത്തരവും. ഇതില്‍ ഉണ്ണി മുകുന്ദന് എന്താണ് കാര്യമെന്നല്ലേ…? ടൊവിനോയുടെ കമന്റിലെ താരം ഉണ്ണി മുകുന്ദനാണ്.

സംഭവം ഇങ്ങനെ. കൂളിങ് ഗ്ലാസ് വെച്ചുകൊണ്ടുള്ള ഒരു മനോഹരചിത്രം ടൊവിനോ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. തൊട്ടുപിന്നാലെ നിരവധി കമന്റുകളും ചിത്രത്തെ തേടിയെത്തി. ഇങ്ങള്‍ കണ്ണട തരോ… എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ഉടനെ എത്തി ടൊവിനോയുടെ രസകരമായ കമന്‍റ്. ‘ശൂ ശൂ ആള് മാറിപ്പോയി അതിവിടെയില്ല’ എന്നായിരുന്നു ടൊവിനോയുടെ മറുപടി. ഫോട്ടോയെ തേടിയെത്തിയ കമന്‍റുകള്‍ക്കും ചോദ്യങ്ങള്‍ക്കുമെല്ലാം ടൊവിനോ നല്‍കിയ രസകരമായ മറുപടികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ കൈയടി നേടുന്നുണ്ട്.

ടൊവിനോയുടെ ഈ കമന്റും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ആള് മാറിപ്പോയി എന്ന് ടൊവിനോ പറഞ്ഞത് ഉണ്ണിമുകുന്ദനെ ഉദ്ദേശിച്ചാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ഇങ്ങനെ പറയാനും കാരണമുണ്ട്.

അടുത്തിടെ ഉണ്ണി മുകുന്ദനും കൂളിങ് ഗ്ലാസ് വെച്ചിട്ടുള്ള ഒരു ചിത്രം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരുന്നു. കൂളിങ് ഗ്ലാസ് വെച്ചുകൊണ്ടുള്ള താരത്തിന്റെ ഈ ഫോട്ടോയെ തേടി നിരവധി കമന്റും എത്തി. ‘ ഉണ്ണിയേട്ടാ ആ ഗ്ലാസ് തരുമോ, പ്ലീസ്’ എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്

തൊട്ടുപിന്നാലെ ഉണ്ണി മുകുന്ദന്റെ കമന്റും എത്തി. ‘വീട്ടിലെ മേല്‍വിലാസം മെസേജ് ആയി അയക്കാന്‍’ തുടര്‍ന്ന്, ഉണ്ണി മുകുന്ദന്റെ കൂളിങ് ഗ്ലാസ് പിടിച്ചുകൊണ്ടുള്ള ആരാധകന്‍ വൈഷ്ണവിന്റെ ചിത്രവും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!