‘അവഞ്ചേഴ്‌സ്: എൻഡ് ഗെയി’മിലെ ആ യുദ്ധം നടന്നത് ഇങ്ങനെ; മേക്കിങ് വീഡിയോ കാണാം

August 31, 2019

ലോകം മുഴുവനുമുള്ള സിനിമ പ്രേക്ഷകരുടെ  പ്രിയപ്പെട്ട ചിത്രമാണ് ‘അവഞ്ചേഴ്‌സ് 4: എൻഡ് ഗെയിം. ചിത്രത്തിന്റെ അവസാന ഭാഗത്ത് നടക്കുന്ന യുദ്ധത്തിന്റെ മേയ്ക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്  അണിയറപ്രവര്‍ത്തകര്‍. ആക്ഷനും കോമഡിയും സെന്റിമെൻറ്സും എന്നുവേണ്ട ഒരു സാധാരണ പ്രേക്ഷകന്റെ എല്ലാ വികാരങ്ങളെയും കോർത്തിണക്കിയ ചിത്രമായിരുന്നു ‘അവഞ്ചേഴ്‌സ് 4: എൻഡ് ഗെയിം.

അവഞ്ചേഴ്‌സ് സീരിസിലെ അവസാന ഭാഗമെന്ന് കരുതുന്ന അവഞ്ചേഴ്‌സ് 4: എൻഡ് ഗെയിം പ്രേക്ഷകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. 2018 -ൽ ലോകത്തിലെ ഏറ്റവും അധികം കളക്ഷൻ നേടിയ ചിത്രമാണ് അവഞ്ചേഴ്‌സ്; ഇന്‍ഫിനിറ്റി വാര്‍. യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമകളുടെ ട്രെയ്‌ലറുകളുടെയും ടീസറുകളുടെയും ലിസ്റ്റ് നോക്കുമ്പോഴും അവഞ്ചേഴ്‌സ്; ഇന്‍ഫിനിറ്റി വാര്‍ ഒന്നാമതായിരുന്നു. അതേസമയം എൻഡ് ഗെയിമിന്റെ   ട്രെയ്‌ലറിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു. യൂട്യൂബ് ട്രെന്‍ഡിംഗിലും ട്രെയിലര്‍ ഒന്നാമതായിരുന്നു.

താനോസ് എന്ന സൂപ്പര്‍ വില്ലന്റെ ആക്രമണത്തില്‍ അവ‌ഞ്ചേര്‍സ് തകരുകയും, ലോകത്തിലെ പകുതി ജനസംഖ്യ അപ്രത്യക്ഷമാകുകയും ചെയ്യുന്ന അവസ്ഥയിലാണ് അവഞ്ചേര്‍സ് ഇന്‍ഫിനിറ്റി വാര്‍ അവസാനിച്ചത്. അതുകൊണ്ടുതന്നെ അടുത്ത ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയായിരുന്നു ആരാധകർ. പ്രേക്ഷകരുടെ പ്രതീക്ഷ വാനോളം ഉയർത്തിയാണ് പുതിയ ചിത്രവും എത്തിയത്.

Read also: വരിക്കാശ്ശേരി മനയിൽ നിന്നും ഒരു മമ്മൂട്ടി ചിത്രം; ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ

പുതിയ ചിത്രത്തിന്റെ ആദ്യ ട്രെയ്‌ലറിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു. രണ്ടാമെത്തെ ട്രെയ്‌ലറും നിറഞ്ഞ കൈയ്യടിയോടെയാണ് ആരാധകർ സ്വീകരിച്ചത്. പുതിയ ട്രെയ്‌ലറിൽ അയേൺ മാൻ അന്തരീക്ഷത്തിൽ ഏകാന്തനായി നിൽക്കുന്നതും, പിന്നീട് അയേൺ മാനും സംഘവും പടച്ചട്ടയണഞ്ഞ് യുദ്ധത്തിനായി കാത്തു നിൽക്കുന്നതുമാണ് ട്രെയ്‌ലറിൽ ഉൾപ്പെടുത്തിയിരുന്നത്. ട്രെയ്‌ലർ പോലത്തന്നെ ഏറെ ആകാംഷയും സസ്‌പെൻസും നിറച്ച് ആരാധകരെ ആവേശത്തിലാഴ്ത്തിയതായിരുന്നു  ‘അവഞ്ചേഴ്‌സ് 4: എൻഡ് ഗെയിം’ എന്ന ചിത്രവും.