നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതൻ വിവാഹിതനായി: വീഡിയോ
September 2, 2019

നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതൻ വിവാഹിതനായി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വടക്കാഞ്ചേരി ഉത്രാളിക്കാവില്‍ വച്ചായിരുന്നു വിവാഹം. അന്തരിച്ച പ്രശസ്ത സംവിധായകന്‍ ഭരതന്റെയും നടി കെപിഎസി ലളിതയുടെയും മകനാണ് സിദ്ധാർഥ്.
2002 ൽ പുറത്തിറങ്ങിയ നമ്മൾ എന്ന ചിത്രത്തിലൂടെയാണ് സിദ്ധാർഥ് സിനിമയിൽ പ്രവേശിക്കുന്നത്. 2012ല്‍ അദ്ദേഹം ആദ്യ സിനിമ സംവിധാനം ചെയ്തു. അച്ഛന്‍ ഭരതന്‍ 1981ല്‍ സംവിധാനം ചെയ്ത ‘നിദ്ര’യുടെ റീമേക്ക് ആയിരുന്നു ഇത്. പിന്നീട് ‘ചന്ദ്രേട്ടന്‍ എവിടെയാ’, ‘വര്‍ണ്യത്തില്‍ ആശങ്ക’ എന്നീ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു.
നടി മഞ്ജു പിള്ളയാണ് ഇന്‍സ്റ്റഗ്രാമിലൂടെ നവദമ്പതികളുടെ ചിത്രങ്ങള്‍ പങ്കുവച്ചത്.
View this post on Instagram