അതിഭയാനക ദൃശ്യങ്ങള്‍, 8 മിനിറ്റില്‍ ‘ഒരു ജുറാസിക് വേള്‍ഡ്’ സിനിമ: വീഡിയോ

September 18, 2019

സിനിമയോളംതന്നെ വളര്‍ന്നിരിക്കുന്നു പല ഹ്രസ്വചിത്രങ്ങളും. ചലച്ചിത്ര ലോകത്ത് ശ്രദ്ധ ആകര്‍ഷിക്കുകയാണ് ജുറാസിക് വേള്‍ഡ് സംവിധായകന്‍ കോളിന്‍ ട്രെവോറോയുടെ പുതിയ ഹ്രസ്വചിത്രം. അതിഭയാനകമായ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് ഒരുക്കിയിരിക്കുന്ന ബാറ്റില്‍ ഓഫ് ബിഗ് റോക്ക് എന്ന ഷോര്‍ട്ട് ഫിലിം ഇതിനോടകംതന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.

എട്ട് മിനിറ്റാണ് ഈ ഹ്രസ്വചിത്രത്തിന്റെ ദൈര്‍ഘ്യം. ജുറാസിക് വേള്‍ഡ് സീരീസിലെ രണ്ടാം ഭാഗമായ ജുറാസിക് വേള്‍ഡ് ഫാളെന്‍ കിങ്ഡം എന്ന സിനിമയുടെ തുടര്‍ച്ചയായി സംഭവിക്കുന്ന കാര്യങ്ങളാണ് ഈ ഹ്രസ്വചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

Read more:‘കുടുക്ക് പാട്ടിന്’ കിടിലന്‍ ഡാന്‍സുമായി വൈദികന്‍; വീഡിയോ പങ്കുവച്ച് നിവിന്‍ പോളി

ബിഗ് റോക്ക് പൂര്‍ണ്ണമായും തകരുന്ന സാഹചര്യത്തില്‍ അവിടെയുള്ള മൃഗങ്ങളുടെ പിന്നീടുള്ള കഥയാണ് ഹ്രസ്വചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ആന്‍ഡ്രെ ഹോളണ്ട്, നഥാലി മര്‍ടിനെസ്, മെലഡി ഹര്‍ഡ്, പിയേര്‍സണ്‍ എന്നിവരാണ് ഈ ഹ്രസ്വചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.