നായയെ പറ്റിക്കാന്‍ ചത്തതുപോലെ കിടന്നു, ഈ താറാവ് മികച്ച അഭിനേതാവ് എന്ന് സോഷ്യല്‍മീഡിയ: വീഡിയോ

September 20, 2019

അഭിനയത്തിന്റെ കാര്യത്തില്‍ മനുഷ്യരേക്കാള്‍ കേമന്മാരാണ് മൃഗങ്ങളും പക്ഷികളുമൊക്കെ. ഇത് ശരിവയ്ക്കുന്ന രസകരമായ ചില വീഡിയോകളും ചിത്രങ്ങളുമൊക്കെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. അടുത്തിടെ നഖം വെട്ടാനെത്തിയ ഉടമയില്‍ നിന്നും രക്ഷ നേടാന്‍ തലകറങ്ങി വീഴുന്നതായി അഭിനയിച്ച് ഒരു നായ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഒരു താറാവിന്റെ അഭിനയമാണ് സൈബര്‍ ലോകത്ത് ശ്രദ്ധ ആകര്‍ഷിക്കുന്നത്.

Read more: ഒഴിവു ദിവസം മീൻ പിടിക്കാൻ ഇറങ്ങി; വലയിൽ കുടുങ്ങിയത് വിചിത്ര മത്സ്യം, വീഡിയോ

ഒരു നായയില്‍ നിന്നും രക്ഷപ്പെടാന്‍ ചത്തതുപോലെ ഒഭിനയിക്കുകയാണ് ഈ താറാവ്. ആദ്യ നോട്ടത്തില്‍ താറാവിന് ജീവന്‍ ഇല്ലെന്നേ തോന്നു. എന്നാല്‍ നായ സമീപത്തു നിന്നും മാറിക്കഴിയുമ്പോള്‍ താറാവ് കിടക്കുന്ന ഇടത്തുനിന്നും എഴുന്നേറ്റ് ഓടിപോകുന്നതും വീഡിയോയില്‍ കാണാം.