എന്തൊരു സമ്മർസോൾട്ടാണിത്!! സോഷ്യൽ മീഡിയയെ അതിശയിപ്പിച്ച് ഒരു പെൺകുട്ടി

September 2, 2019

ലോകമെങ്ങുമുള്ള കാഴ്ച്ചക്കാരെ അതിശയിപ്പിച്ചുകൊണ്ട് സമ്മർസോൾട്ട് ചെയ്യുന്ന ഒരു പെൺകുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. സ്കൂൾ വിട്ട് നടന്നുപോകുന്നതിനിടെ രണ്ട് വിദ്യർത്ഥികൾ സമ്മർസോൾട്ട് ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്. ഇതിൽ പെൺകുട്ടിയുടെ പ്രകടനമാണ് കാഴ്ച്ചക്കാരെ അതിശയിപ്പിക്കുന്നത്.

നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ  വീഡിയോ പങ്കുവച്ചിരിക്കുന്നത്. 1. 35 മില്ല്യണ്‍ പേരാണ് ഇതിനോടകം ഈ വീഡിയോ കണ്ടിരിക്കുന്നത്. ഒളിമ്പിക്‌സിൽ ജിംനാസ്റ്റിക്‌സിൽ സ്വർണ മെഡൽ ജേതാവായ നാദിയ കൊമനേച്ചി അടക്കം നിരവധിപ്പേരാണ് ഈ പെൺകുട്ടിക്ക് അഭിനന്ദന പ്രവാഹവുമായി രംഗത്തെത്തിയത്.