“ലോകത്തിലെ ഏറ്റവും രുചിയുള്ള ഇറച്ചി ഏതെന്ന് അറിയാമോ”; അതിശയിപ്പിക്കുന്ന ദൃശ്യമികവില്‍ ‘ജല്ലിക്കട്ട്’ ട്രെയ്ലര്
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ജല്ലിക്കെട്ട്. പ്രേക്ഷകര്‍ ഏറെ ആകാംഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നതും. പ്രേക്ഷക പ്രതീക്ഷ വര്‍ധിപ്പിച്ചുകൊണ്ട് ചിത്രത്തിന്റെ പുതിയ ട്രെയ്ലര് പുറത്തിറങ്ങി. കാഴ്ചക്കാരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ദൃശ്യമികവുതന്നെയാണ് ട്രെയ്ലറിന്റെ മുഖ്യ ആകര്‍ഷണം.
അങ്കമാലി ഡയറീസ്, ഈ.മാ.യൗ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ജല്ലിക്കട്ട്. മലയാള ചലച്ചിത്രലോകത്തിന് ഒരലപ്പം വിത്യസ്തതകള്‍ സമ്മാനിച്ച സംവിധായകനാണ് ലിജോ. അതുകൊണ്ടുതന്നെ ജല്ലിക്കട്ട് എന്ന ചിത്രത്തെയും ഏറെ പ്രതീക്ഷയോടെയാണ് കേരളം കാത്തിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാന സംരംഭം എന്ന നിലയില്‍ മലയാള സിനിമാലോകത്ത് ഒരു ദൃശ്യവിരുന്നായിരിക്കും ഈ ചിത്രം എന്ന് പ്രതീക്ഷിക്കാം. നാട്ടിലെ ഒരു ഗ്രാമത്തില്‍ നിന്നും ഒരു പോത്ത് രക്ഷപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്നാണ് സൂചന.
2019 ല്‍ കേരളം ഏറ്റവും അധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ജല്ലിക്കട്ട്. ഏറെ സാഹസികത നിറഞ്ഞ രംഗങ്ങളാണ് സിനിമയില്‍ ഒരുക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇത് ശരിവയ്ക്കുന്നതാണ് ചിത്രത്തിന്റെ ട്രെയ്ലര്.
എസ്. ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ അടിസ്ഥാനമാക്കിയാണ് ജല്ലിക്കട്ട് എന്ന ചിത്രമൊരുക്കുന്നത്. എസ് ഹരീഷും ആര് ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.വിനായകനാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ചെമ്പന്‍ വിനോദും അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ പ്രക്ഷകര്‍ക്ക് സുപരിചിതനായ ആന്റണി വര്‍ഗ്ഗീസും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഒ തോമസ് പണിക്കരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അതേസമയം ‘സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍’ എന്ന സിനിമയ്ക്ക് ശേഷം വിനായകനും ആന്റണി വര്‍ഗീസും ഒരുമിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയും ജല്ലിക്കട്ടിനുണ്ട്.