‘ഈ കുട്ടിക്ക് സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടോ’ എന്ന് രഞ്ജിത്ത് ശങ്കര്‍; രസികന്‍ മറുപടിയുമായി ജയസൂര്യ

September 13, 2019

വെള്ളിത്തിരയില്‍ അഭിനയംകൊണ്ട് വിസ്മയം ഒരുക്കുന്ന ചലച്ചിത്ര താരങ്ങളുടെ കുടുംബ വിശേഷങ്ങളും പലപ്പോഴും സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളില്‍ താരമായിരിക്കുകയാണ് നടന്‍ ജയസൂര്യയും ഭാര്യ സരിത ജയസൂര്യയും.

ജയസൂര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ചിത്രവും അതിന് സംവിധായകന്‍ രഞ്ജിത് ശങ്കര്‍ നല്‍കിയ കമന്റുമാണ് താരദമ്പതികളെ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാക്കിയത്. ‘കലാമണ്ഡലം സരിത ജയസൂര്യ’ എന്ന കുറിപ്പോടെയാണ് ജയസൂര്യ സരിതയുടെ ചിത്രം പങ്കുവച്ചത്. ‘ ഈ കുട്ടിക്ക് സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടോ’ എന്നാണ് സംവിധായകന്‍ രഞ്ജിത് ശങ്കര്‍ ചിത്രത്തിന് നല്‍കിയ കമന്റ്. തൊട്ടുപിന്നാലെയെത്തി ജയസൂര്യയുടെ രസികന്‍ മറുപടി. ‘ ഈ കുട്ടിക്ക് ഇല്ല, ഈ കുട്ടിയുടെ ഹസ്ബന്റിനു നല്ല ആഗ്രഹം ഉണ്ട് ചേട്ടാ’ എന്നായിരുന്നു രഞ്ജിത്തിന് ജയസൂര്യ നല്‍കിയ റിപ്ലേ.Read more:സാരിയുടുത്ത് കുട്ടി സുന്ദരിയായ് വേദിയില്‍; ഈ താരത്തെ മനസിലായോ എന്ന് സോഷ്യല്‍ മീഡിയ

ജയസൂര്യയുടെ വളരെ അടുത്ത സുഹൃത്താണ് രഞ്ജിത്ത് ശങ്കര്‍ എന്ന സംവിധായകന്‍. 2013 ല്‍ പുറത്തിറങ്ങിയ ‘പുണ്യാളന്‍ അഗര്‍ബത്തീസി’ലൂടെയാണ് രഞ്ജിത്ത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്നത്. ‘സു സു സുധി വാത്മീകം’, ‘പ്രേതം’ തുടങ്ങിയ സിനിമകളും ഇതേ കൂട്ടുകെട്ടില്‍ പിറന്നവയാണ്. ഇരുവരും ചേര്‍ന്ന് പുണ്യാളന്‍ സിനിമാസ് എന്ന പേരില്‍ ഒരു സിനിമ വിതരണ കമ്പനിയും ആരംഭിച്ചിരുന്നു. രഞ്ജിത് ശങ്കര്‍- ജയസൂര്യ കൂട്ടുകെട്ടില്‍ പിറന്ന ‘ഞാന്‍ മേരിക്കുട്ടി’ എന്ന ചിത്രം ജയസൂര്യയെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡിനും അര്‍ഹനാക്കി.

 

View this post on Instagram

 

Kalamandalam Saritha Jayasurya…. P:C ; ketiyon….

A post shared by actor jayasurya (@actor_jayasurya) on