കടമറ്റത്ത് കത്തനാരായി ജയസൂര്യ; പുതിയ ചിത്രമൊരുങ്ങുന്നു

September 26, 2019

വെള്ളിത്തിരയില്‍ വിത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധേയനായ താരമാണ് ജയസൂര്യ. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ  ചിത്രം ഒരുങ്ങുന്നു. ഫിലിപ്‌സ് ആന്‍ഡ് മങ്കിപെന്‍, ജോ ആന്‍ഡ് ദ് ബോയ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റോജിന്‍ തോമസ് ആണ് പുതിയ ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. അതേസമയം എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന മാന്ത്രികനായ വൈദികന്‍ കടമറ്റത്ത് കത്തനാരായാണ് ചിത്രത്തില്‍ ജയസൂര്യ എത്തുക.

Read more:പിഞ്ചുകുഞ്ഞുമായി സാഹസിക ബൈക്ക് യാത്ര; ‘അലങ്കാരമല്ല അഹങ്കാര’മാണെന്ന് കേരളാ പൊലീസ്: വീഡിയോ

ആര്‍ രാമാനന്ദ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. വന്‍ മുതല്‍മുടക്കിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. അതേസമയം ജയസൂര്യയും വിജയ് ബാബുവും ഒരുമിക്കുന്ന എട്ടാമത്തെ ചിത്രം കൂടിയാണിത്.