മിഥുന്‍ രമേഷ് നായകനായി ‘ജിമ്മി ഈ വീടിന്‍റെ ഐശ്വര്യം’; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

September 28, 2019

വിത്യസ്തമായ അവതരണശൈലിയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ മിഥുന്‍ രമേഷ് നായക കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ജിമ്മി ഈ വീടിന്റെ ഐശ്വര്യം. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മഞ്ജു വാര്യര്‍, ടൊവിനോ തോമസ് തുടങ്ങിയ താരങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ആരാധകര്‍ക്കായി പങ്കുവച്ചത്.

ശിക്കാരി ശംഭു എന്ന ചിത്രത്തിന്റെ എഴുത്തുകാരില്‍ ഒരാളായ രാജു ചന്ദ്രയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. രാജു ചന്ദ്രയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ഊഴം എന്ന സിനിമയിലൂടെ ശ്രദ്ധേയമായ ദിവ്യ പിള്ളയാണ് ചിത്രത്തില്‍ നായിക കഥാപാത്രമായെത്തുന്നത്. അതേസമയം ജിമ്മി എന്നു പേരുള്ള ഒരു നായയും ചിത്രത്തില്‍ എത്തുന്നുണ്ട്.

Read more:“പൂവൊക്കെയായിട്ട് പ്രൊപ്പോസ് ചെയ്യാന്‍ വന്നതാണോ”; ലൂക്കയിലെ മനോഹരമായ ആ പ്രണയരംഗമിതാ: വീഡിയോ

ഗോള്‍ഡന്‍ എസ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ സിനോ ജോണ്‍ തോമസ്, ശ്യാം കുമാര്‍ എസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരന്‍, ജോയ് മാത്യു, ഇടവേള ബാബു, ജോണി ആന്റണി, നിര്‍മല്‍ പാലാഴി, സുനില്‍ സുഗത, ശശി കലിംഗ, സുബീഷ് സുധി, നിസാം കാലിക്കറ്റ്, ശ്രീജ രവി, വീണ നായര്‍, നിഷ മാത്യു തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്.
JimmyEeVeedinteAishwaryam,