കല്യാണ മേളവുമായി ‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’- മനോഹര ഗാനം കാണാം

November 15, 2019

മിഥുൻ രമേശ്, ദിവ്യ പിള്ള എന്നിവർ ഒന്നിക്കുന്ന ‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിലെ മനോഹരമായൊരു ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. കല്യാണ ആഘോഷമാണ് പാട്ടിൽ ചിത്രീകരിച്ചിരിക്കുന്നത്. മിഥുൻ രമേശ് ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണ് ‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’.

ശിക്കാരി ശംഭു എന്ന ചിത്രത്തിന്റെ എഴുത്തുകാരിൽ ഒരാളായ രാജു ചന്ദ്ര ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’. മംമ്ത മോഹൻദാസ്, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ തുടങ്ങിയവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം പുറത്ത് വിട്ടത്.

എടക്കാട് ബറ്റാലിയൻ എന്ന സിനിമയ്ക്ക് ശേഷം ദിവ്യ പിള്ള അഭിനയിക്കുന്ന ചിത്രമാണ് ‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’. സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരൻ, ജോയ് മാത്യു, ഇടവേള ബാബു, വീണ നായർ, നിഷ മാത്യു തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. സന്തോഷ് വര്‍മയാണ് ഗാനരചന , സംഗീതം- എം ജയചന്ദ്രന്‍, ആലാപനം- വിജയ് യേശുദാസ്.

Read More:പ്രമേഹത്തെ ഭയന്ന ഫഹദ് ഫാസിൽ; ഷട്ടിൽ കളിച്ച് പ്രതിരോധിച്ച കുഞ്ചാക്കോ ബോബൻ

ചെറുപ്പത്തിൽ തന്നെ സിനിമ മോഹവുമായി എത്തിയ ആളാണ് മിഥുൻ. ചുരുക്കം വേഷങ്ങളിൽ മാത്രം അഭിനയിച്ച ശേഷം മിഥുൻ വിദേശത്തേക്ക് ജോലിയുമായി പോയി. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ മിഥുൻ നായകനായി എത്തുന്ന ചിത്രത്തിൽ വലിയ പ്രതീക്ഷയാണ് ആരാധകർ പുലർത്തുന്നത്.