ആരാധകർ കാത്തിരുന്ന ‘കൽക്കി’യിലെ ആ ഗാനമിതാ; വീഡിയോ

September 4, 2019

തിയേറ്ററിൽ മികച്ച പ്രേക്ഷകപ്രതികരണം നേടിയ ചിത്രമാണ് ടൊവിനോ നായകനായെത്തിയ കൽക്കി. ടൊവിനോ പോലീസ് ഓഫീസറായി എത്തുന്ന ചിത്രത്തിലെ ഒരു മനോഹര ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘നെഞ്ചേ’ എന്ന് തുടങ്ങുന്ന മനോഹര ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. മണി അമുധവന്റെ വരികൾക്ക് ജെയ്ക്സ് ബിജോയി സംഗീതം നൽകിയ ഗാനം   ആലപിച്ചിരിക്കുന്നത് അനന്തുവാണ്.

മലയാള സിനിമ മേഖലയിൽ ഏറെ തിരക്കുള്ള നടനാണ് ടൊവിനോ തോമസ്. നവാഗതനായ പ്രവീൺ പ്രഭാരനാണ് ചിത്രം സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൽ പോലീസുകാരനായാണ് ടൊവിനോ എത്തുന്നത്. പൃഥ്വിരാജ് നായകനായുള്ള ‘എസ്ര’ എന്ന ചിത്രത്തിലും  ടൊവിനോ പൊലീസുകാരന്റെ വേഷമണിഞ്ഞിരുന്നു. പ്രവീൺ പ്രഭാരവും സജിൻ സുജാതനും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ്.

‘ഒരുപാട് ആരാധകരുള്ള ഇന്‍സ്‌പെക്ടര്‍ ബല്‍റാമിലെ മമ്മൂട്ടി കഥാപാത്രവുമായി സാമ്യമുള്ളതാണ് കല്‍ക്കിയിലെ ടൊവീനോ. ഒരു സ്ഥലത്ത് സംഭവിക്കുന്ന ചില സംഭവങ്ങളാണ് സിനിമയില്‍ കടന്നുവരുന്നത്.

Read also: മലയാളികൾ കാത്തിരിക്കുന്ന മനോഹര ഗാനങ്ങളുമായി ലൗ ആക്ഷൻ ഡ്രാമ; വീഡിയോ

ടൊവിനോയുടെതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന മറ്റൊരു ചിത്രമാണ് എടക്കാട് ബറ്റാലിയൻ 06. പി.ബാലചന്ദ്രനാണ് ചിത്രത്തിന് തിരക്കഥ  തയാറാക്കുന്നത്. റൂബി ഫിലിംസ് ആന്‍ഡ് കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ശ്രീകാന്ത് ഭാസ്, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം.