ആഹാ, എന്തൊരു ക്യൂട്ടാണ് ഈ ഡാന്‍സ്; സോഷ്യല്‍മീഡിയയില്‍ കൈയടി നേടിയ ആ കുഞ്ഞു നര്‍ത്തകി ഇതാ…

September 18, 2019

‘കറുകറെ കാര്‍മുകില്‍ കൊമ്പനാനപ്പുറത്തേറി എഴുന്നെള്ളും മൂര്‍ത്തി….’ എന്ന ഗാനത്തിന് മനോഹരമായ നൃത്തം ചെയ്ത് സോഷ്യല്‍മീഡിയയുടെ മനം കവര്‍ന്ന താരമാണ് സാരംഗി കൃഷ്ണ. നാല് വയസ്സാണ് ഈ കൊച്ചുമിടുക്കിയുടെ പ്രായം. ഇതിനോടകംതന്നെ നിരവധി ആരാധകരെയും നേടിയെടുത്തിട്ടുണ്ട് ഈ കലാകാരി.

ഒറ്റപ്പാലമാണ് സാരംഗി കൃഷ്ണയുടെ സ്വദേശം. നൃത്തം അഭ്യസിക്കുന്ന ചേച്ചിയുടെ ചുവടുകള്‍ കണ്ടുപടിച്ചാണ് സാരംഗി നൃത്ത വിസ്മയമൊരുക്കുന്നത്. ഏതുപാട്ടിനും താളത്തിനനുസരിച്ച് സാരംഗി ചുവടുവയ്ക്കുന്നു.

ആറ് മാസങ്ങള്‍ക്ക് മുമ്പ് ഒരു കല്യാണ വീട്ടില്‍ ഡാന്‍സ് ചെയ്തപ്പോള്‍ ക്യാമറാമാന്‍ പകര്‍ത്തിയ വീഡിയോയാണ് സാരംഗിയെ സോഷ്യല്‍മീഡിയയില്‍ വൈറലാക്കിയത്. ഫ്‌ളവേഴ്‌സ് കോമഡി ഉത്സവ വേദിയിലെത്തിയ കുട്ടിത്താരം മനോഹരമായ പ്രകടനമാണ് കാഴ്ചവച്ചത്. പാട്ടിനനുസരിച്ച് മനോഹരമായ ഭാവപ്രകടനങ്ങളോടെയായിരുന്നു കുട്ടിത്താരത്തിന്റെ പ്രകടനം.