ആംബുലന്‍സില്‍ ജീവനുവേണ്ടിയുള്ള പാച്ചിലാണ്; വഴിമുടക്കരുത്: അപകടവീഡിയോ
സൈറണ്‍ ഇട്ടുകൊണ്ട് ചീറിപ്പായുന്ന ആംബുലന്‍സുകള്‍ പലപ്പോഴും നാം കാണാറുണ്ട്. ഒരു ജീവനു വേണ്ടിയുള്ള പാച്ചിലാണ് ഓരോ ആബുംലന്‍സും. സൈറനിട്ടുവരുന്ന ആംബുലന്‍സിന് എപ്പോഴും മുന്‍ഗണന കൊടുക്കണമെന്ന് അറിയാമെങ്കിലും പലപ്പോഴും പലരും ആംബുലന്‍സിനെ അവഗണിക്കാറാണ് പതിവ്.
ആംബുലന്‍സും ബസും കൂട്ടിയിടിച്ചുണ്ടായ ഒരു അപകട വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. എന്നാല്‍ ബസ് ഡ്രൈവര്‍ മനപൂര്‍വ്വമാണോ അപകടമുണ്ടാക്കിയത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. സിഗ്നല്‍ ലഭിച്ചതിന് ശേഷമാണ് ബസ് മുമ്പോട്ടെയ്ക്ക് എടുത്തത്. എങ്കിലും സൈറണ്‍ ഇട്ടു വന്ന ആംബുലന്‍സിന് പരിഗണന നല്‍കണം എന്നാണ് സോഷ്യല്‍മീഡിയയില്‍ അധികം ആളുകളും അഭിപ്രായപ്പെടുന്നത്.
ആംബുലന്‍സിന് മുമ്പില്‍ വേണ്ടത്ര ക്ഷമ കാണിക്കാതിരിക്കുന്നവര് അറിയേണ്ട ചില കാര്യങ്ങളുണ്ട്. എമര്‍ജന്‍സി ലൈറ്റിട്ട് സൈറണ്‍ മുഴക്കി വരുന്ന ആവശ്യ സര്‍വ്വീസ് വാഹനങ്ങളായ ആംബുലന്‍സ്, ഫയര്‍ എഞ്ചിന്, പൊലീസ് വാഹനങ്ങള്‍ എന്നിവ ഏത് ദിശയില്‍ വന്നാലും നിരത്തുകളില്‍ ഇത്തരം വാഹനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. ആംബുലന്‍സിന് വഴി മാറിക്കൊടുത്തില്ലെങ്കില്‍ അത് ട്രാഫിക് നിയമ ലംഘനമാണ്.
പതുക്കിയ ട്രാഫിക് നിയമപ്രകാരം ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ക്ക് പതിനായിരം രൂപയാണ് പിഴ. വീഡിയോയില്‍ കാണുന്ന അപകടം കോഴിക്കോട് വടകരയിലാണ് നടന്നത്.