അഭിനയമോഹികള്‍ക്ക് അവസരം; ‘അലി’ ഒരുങ്ങുന്നു

October 3, 2019

നവാഗതനായ വിശാഖ് നന്ദു സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘അലി’. ചിത്രത്തിലേയ്ക്ക് അഭിനേതാക്കളെ തിരയുകയാണ് അണിയറപ്രവര്‍ത്തകര്‍. ‘അഭിനയിച്ചു തകര്‍ക്കാന്‍ 20നും 30നും വയസ്സിനിടയിലുള്ള കുറച്ച് കിടിലങ്ങളെ വേണം. താല്‍പര്യം ഉള്ളവര്‍ ഫോട്ടോയും ബയോഡേറ്റയും സെല്‍ഫ് ഇന്‍ട്രോ വീഡിയോയും [email protected] എന്ന മെയിലിലേയ്ക്ക് അയക്കുക.’ എന്നാണ് കാസ്റ്റിംഗ് കോളില്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ കുറിച്ചിരിക്കുന്നത്. ‘നോട്ട് യെറ്റ് വര്‍ക്കിങ്, ആം സ്റ്റില്‍ സ്റ്റഡിങ്’ എന്ന ടാഗ് ലൈനോടുകൂടിയാണ് ‘അലി’ എന്ന ചിത്രം പ്രേക്ഷകരിലേയ്ക്ക് എത്തുന്നത്.

സല്‍ജിത് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. വിശാഖ് നന്ദുവും സിജു സണ്ണിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ. പുതുമുഖ താരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ‘അലി’ എന്ന ചിത്രം ഒരുക്കുന്നതും. ഒരു എഞ്ചിനിയറിങ് കോളേജ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന ‘അലി’ കോമഡി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ്. ഈ വര്‍ഷം നവംബര്‍ അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിയ്ക്കും. അതേസമയം ചിത്രത്തെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രഖ്യാപനം.