‘ആലിപ്പഴം പെറുക്കാൻ’; സൂപ്പർ ക്യൂട്ട് പെർഫോമൻസുമായി ദിയക്കുട്ടിയും ദേവികകുട്ടിയും, വീഡിയോ

പാട്ടുവേദിയിലെ കുട്ടിപ്പാട്ടുകാർ, ദിയക്കുട്ടിക്കും ദേവികകുട്ടിക്കും ആരാധകർ ഏറെയാണ്. നിഷ്കളങ്കമായ ആലാപനമികവിനൊപ്പം കുട്ടിവർത്തമാനങ്ങളുമായി എത്തുന്ന ഈ കുഞ്ഞുമക്കളുടെ ഓരോ പാട്ടിനുവേണ്ടിയും ആരാധകർ കാത്തിരിക്കാറുണ്ട്. ഡ്യൂയറ്റ് റൗണ്ടിൽ ഒരു ക്യൂട്ട് പെർഫോർമൻസുമായി ദേവികകുട്ടിയും ദിയക്കുട്ടിയും എത്തിയപ്പോൾ ഇരുവരെയും ഹൃദയത്തോട് ചേർത്തുനിർത്തിയിരിക്കുകയാണ് പ്രേക്ഷകർ.
‘മൈ ഡിയർ കുട്ടിച്ചാത്തൻ’ എന്ന ചിത്രത്തിലെ ‘ആലിപ്പഴം പെറുക്കാൻ പീലിക്കുട നിവർത്തി’ എന്ന ഗാനമാണ് ഇരുവരും ചേർന്ന് ആലപിച്ചിരിക്കുന്നത്. ബിച്ചു തിരുമലയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഇളയരാജയാണ്. ഗാനം ആലപിച്ചത് എസ് ജാനകിയാണ്. മനോഹരമായ ഈ കുഞ്ഞുമക്കളുടെ ഗാനത്തിന് നിറഞ്ഞ കൈയടിയാണ് വേദിയിൽ ലഭിച്ചത്.
മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് എക്കാലത്തും പുതുമകള്‍ സമ്മാനിക്കുന്ന ഫ്ളവേഴ്സ് ടിവിയിലെ ടോപ് സിംഗറിനും പ്രേക്ഷകർ ഏറെയാണ്. 22 കുട്ടിപ്രതിഭകളാണ് ടോപ് സിംഗറിൽ മത്സരിക്കുന്നത്. സംഗീത സംവിധായകനായ എം ജയചന്ദ്രന്, ഗായകന് എം.ജി ശ്രീകുമാര്‍, ഗായകൻ വിധു പ്രതാപ് എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കള്‍.
ഫ്ളവേഴ്സ് ടോപ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന് നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ്പ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്. അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികളാണ് ടോപ്പ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്.