ദീപാവലി ആഘോഷത്തില്‍ അമിതാഭ് ബച്ചന്റെ അതിഥികളായി ദുല്‍ഖറും ഭാര്യയും: വീഡിയോ

October 29, 2019

‘ദ് സോയ ഫാക്ടര്‍’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും ശ്രദ്ധ നേടിയ മലയാളികളുടെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡ് താരങ്ങളുടെ ആഘോഷ പരിപാടികളിലും ശ്രദ്ധ നേടുന്നു. കഴിഞ്ഞ ദിവസം അമിതാഭ് ബച്ചന്‍ ഒരുക്കിയ ദീപാവലി ആഘോഷത്തിലാണ് ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാല്‍ സൂഫിയയും പങ്കെടുത്തത്. ഷാരൂഖ് ഖാന്‍, കാജോള്‍, അക്ഷയ് കുമാര്, ഷാഹിദ് കപൂര്‍, കരീന കപൂര്‍, അനുഷ്‌ക, സാറാ അലി ഖാന്‍, ശക്തി കപൂര്‍, ബിപാഷ ബസു തുടങ്ങി ബോളിവുഡിലെ പ്രമുഖ താരങ്ങളെല്ലാം ആഘോഷത്തില്‍ പങ്കെടുത്തു.

മുംബൈയിലെ ജൂഹു ബീച്ചിനരികിലായുള്ള തന്റെ വീടായ ജല്‍സയില്‍വച്ചാണ് അമിതാഭ് ബച്ചന്‍ ആഘോഷ പാര്‍ട്ടി സംഘടിപ്പിച്ചത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരം ഇത്തരമൊരു ദീപാവലി പാര്‍ട്ടി ഒരുക്കിയത്.അതേസമയം ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ദ് സോയ ഫാക്ടര്‍ എന്ന ബോളിവുഡ് ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.  ചിത്രത്തിനു വേണ്ടിയുള്ള ദുല്‍ഖര്‍ സല്‍മാന്റെ മെയ്ക്ക് ഓവറും ചലച്ചിത്ര ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബോളിവുഡ് താരങ്ങളെ ഓര്‍മ്മപ്പെടുത്തും വിധമാണ് ചിത്രത്തിനുവേണ്ടിയുള്ള താരത്തിന്റെ ലുക്ക്.

Read more:മോഹന്‍ലാലും തിലകനും സുരേഷ് ഗോപിയും…കൈയടിക്കാതിരിക്കാനാവില്ല ഈ അനുകരണത്തിന് മുമ്പില്‍: വീഡിയോ

ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്ന രണ്ടാമത്തെ ഹിന്ദി ചിത്രം കൂടിയാണ് ‘ദ് സോയ ഫാക്ടര്‍’. ചിത്രത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായാണ് ദുല്‍ഖര്‍ പ്രത്യക്ഷപ്പെടുന്നത്. വിത്യസ്തമായ ഹെയര്‍സ്‌റ്റൈലിലും കാതു കുത്തിയുമാണ് ദുല്‍ഖര്‍ പുതിയ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സോനം കപൂറാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഫോക്‌സ് സ്റ്റാര്‍ ഇന്ത്യയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നിഖില്‍ എന്നാണ് ദ് സോയ ഫാക്ടര്‍ എന്ന സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.അഭിഷേക് ശര്‍മ്മയാണ് ‘ദ് സോയ ഫാക്ടര്‍’ എന്ന ചിത്രത്തിന്റെ സംവിധായകന്‍. അനുജ ചൗഹാന്‍ രചിച്ച ‘ദ് സോയ ഫാക്ടര്‍’ എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ് ഈ ചലച്ചിത്രം. ഇന്ത്യയ്ക്ക് ആദ്യമായി ലോകകപ്പ് ലഭിച്ച ദിനം ജനിച്ച പെണ്‍കുട്ടി, തുടര്‍ന്ന് ഒരു ദിവസം ഇന്ത്യന്‍ ടീമിനൊപ്പമെത്തുന്നതും ശേഷം അവള്‍ ഒരു ഭാഗ്യരാശിയായി കണക്കാക്കപ്പെടുന്നതുമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. ‘കര്‍വാന്‍’ ആണ് ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച ആദ്യ ഹിന്ദി ചിത്രം.