‘ജീ ജീ ജീ ജീ ജീ…’ആ ശബ്ദാനുഭവം ജല്ലിക്കട്ടിന്റെ ഭാഗമായത് ഇങ്ങനെ: വീഡിയോ
ലീജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ജല്ലിക്കട്ട് എന്ന ചിത്രം തിയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടുന്നു. ചിത്രത്തോടൊപ്പംതന്നെ പ്രേക്ഷകര്‍ ഏറ്റെടുത്ത മറ്റൊന്നാണ് ചിത്രത്തിലെ ജീ ജീ ജീ ജീ ജീ…. എന്ന ശബ്ദവിസ്മയം. പ്രേക്ഷകര്‍ക്ക് മുമ്പില്‍ ചിത്രത്തെ അടയാളപ്പെടുത്താന്‍ ഈ തീം വോയ്സിന് സാധിച്ചു. ഈ ശബ്ദ വിസ്മയം ജല്ലിക്കട്ട് എന്ന സിനിമയുടെ ഭാഗമായത് എങ്ങനെ എന്ന് വിശദമാക്കുകയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന് പ്രശാന്ത് പിള്ള.
ജല്ലിക്കട്ട് എന്ന സിനിമയ്ക്കു വേണ്ടി വോക്കല്‍ ആര്ടിസ്റ്റുകളെക്കൊണ്ട് ശബ്ദം റെക്കോര്‍ഡ് ചെയ്യുന്ന വീഡിയോയും സംഗീത സംവിധായകന് പങ്കുവച്ചിട്ടുണ്ട്. ‘പൂമല ഗാങ്’ എന്ന വോക്കല്‍ ആര്‍ടിസ്റ്റുകളെ വച്ചായിരുന്നു ചിത്രത്തില്‍ ശ്രദ്ധ നേടിയ ചില ശബ്ദാനുഭവങ്ങള്‍ റെക്കോര്‍ഡ് ചെയ്തത്.
Read more:തോക്കുമായി എത്തിയ വിദ്യാര്‍ത്ഥിയെ ആലിംഗനംകൊണ്ട് നേരിട്ട് സ്കൂളിലെ ഫുട്ബോള്‍കോച്ച്: വൈറല്‍ വീഡിയോ
ജീ ജീ ജീ ജീ ജീ… ശബ്ദവിസ്മയത്തെക്കുറിച്ച് സംഗീത സംവിധായകന് പ്രശാന്ത് പിള്ളയുടെ വാക്കുകള്‍: ‘ സൗണ്ട് റെക്കോര്‍ഡ് ചെയ്യുന്നതിന്റെ രണ്ടാം ദിനം. ഞാന്‍ വോക്കല്‍ ആര്ടിസ്റ്റുകളെക്കൊണ്ട് ചില അക്ഷരങ്ങളും വാക്കുകളും ആവര്‍ത്തിച്ച് പറയിപ്പിച്ചു. ഒരു പ്രത്യേക താളത്തില്‍ വരുന്ന വാക്കുകള്‍. അതായത് ജീ ജീ ജീ ജീ ജീ…. ക ക ക…. തുടങ്ങിയ ചില അഷരങ്ങള്. ജീ ജീ ജീ ജീ ജീ എന്നത് പല താളത്തില്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. പിന്നീട് സംവിധായകന് ലിജോ പശ്ചാത്തല സംഗീതം ചെയ്യാനായി എനിക്കൊപ്പം ഇരുന്നപ്പോള്‍ ജീ ജീ ജീ ജീ ജീ എന്ന വോയ്സ് പീസ് ഞാന്‍ അദ്ദേഹത്തെ കേള്‍പ്പിച്ചു. അദ്ദേഹത്തിന് അത് ഇഷ്ടമാവുകയും ടൈറ്റിലില്‍ ഉപയോഗിക്കാം എന്ന് പറയുകയും ചെയ്തു. അങ്ങനെയാണ് ജീ ജീ ജീ ജീ ജീ… ശബ്ദാനുഭവം ജല്ലിക്കട്ടിന്റെ ഭാഗമായത്.’ സംഗീത സംവിധായകന് പ്രശാന്ത് പിള്ള പറഞ്ഞു.
അങ്കമാലി ഡയറീസ്, ഈ.മാ.യൗ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ജല്ലിക്കട്ട്. മലയാള ചലച്ചിത്രലോകത്തിന് ഒരല്പം വിത്യസ്തതകള്‍ സമ്മാനിച്ച സംവിധായകനാണ് ലിജോ. നാട്ടിലെ ഒരു ഗ്രാമത്തില്‍ നിന്നും ഒരു പോത്ത് രക്ഷപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തില്‍ മികവോടെ അവതരിപ്പിച്ചിരിക്കുന്നത്. അതിസാഹസിക രംഗങ്ങളും ചിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്.
എസ്. ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ അടിസ്ഥാനമാക്കിയാണ് ജല്ലിക്കട്ട് എന്ന ചിത്രമൊരുക്കുന്നത്. എസ് ഹരീഷും ആര് ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒ തോമസ് പണിക്കരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.