ശരീരഭാരം കുറയ്ക്കാൻ വീട്ടിലുണ്ട് പരിഹാരം
ഇന്ന് മിക്കവരെയും അലട്ടുന്ന ഒന്നാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി. ഇന്നത്തെ ജീവിത സാഹചര്യങ്ങളാണ് തടി വർധിക്കുന്നതിന് പ്രധാന കാരണം. ജങ്ക് ഫുഡ് ധാരാളമായി കഴിക്കുന്നത് പൊണ്ണത്തടിയ്ക്ക് ഒരു കാരണമാണ്. എന്നാൽ പൊണ്ണത്തടിയ്ക്ക് ഉത്തമപരിഹാരമാണ് ഇഞ്ചി. ഇഞ്ചിയ്ക്ക് ഇനിയുമുണ്ട് ധാരാളം ഗുണങ്ങൾ. ഇഞ്ചി ഭക്ഷണത്തിലും ജ്യൂസിലും ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഉത്തമമാണ്.
ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് ഇഞ്ചിയുടെയും നാരങ്ങയുടെയും സ്ഥാനം. ഇവ രണ്ട് ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ ഇല്ലായ്മ ചെയ്യാന്‍ സഹായിക്കുന്നു. ഇവ ഒന്നിച്ച് കഴിക്കുന്നതും നല്ലതാണ്. ഇഞ്ചി ചായയില്‍ നാരങ്ങ ചേര്‍ത്ത് കുടിക്കന്നതും നല്ലതാണ്.
ഇഞ്ചിയിലും ആപ്പിള്‍ സിഡര്‍ വിനഗറിലും ആന്റിഓക്സിഡന്റ്, ആന്റി ഗ്ലൈസിമിക് പ്രോപ്പര്‍ട്ടീസ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇഞ്ചിചായ തണുത്ത ശേഷം ആപ്പിള്‍ സിഡര്‍ വിനാഗര് ചേര്‍ത്ത് കുടിക്കുന്നത് അമിതഭാരം കുറയ്ക്കാന്‍ സഹായിക്കും.
ഇഞ്ചി ചായ ശരീര ഭാരം കുറയ്ക്കുന്നതിന് ഏറെ സഹായകരമാണ്. ദിവസവും രണ്ടോ മൂന്നോ തവണ ഇഞ്ചി ചേര്‍ത്ത ഗ്രീന്‍ ടി കുടിയിക്കുന്നത് ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കും.
ജിഞ്ചര്‍ ജ്യൂസും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. നാരങ്ങാ, തേന്‍, വെള്ളം എന്നിവ ചേര്‍ത്ത് ഇഞ്ചി ജ്യൂസ് ഉണ്ടാക്കാം. ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന ചീത്ത കൊളസ്ട്രോളിനെ നീക്കം ചെയ്യാന്‍ ജിഞ്ചര്‍ ജ്യൂസ് സഹായിക്കുന്നു.
അതുപോലെത്തന്നെ ഹൃദത്തിൽ ഉണ്ടാകുന്ന ബ്ലോക്കിനും ഒരു പരിഹാരമാണ് ഇഞ്ചി സ്ഥിരമായി ഭക്ഷണത്തിൽ ചേർക്കുന്നത്.