സൗന്ദര്യത്തിനും ആരോഗ്യത്തിനും ബെസ്റ്റാണ് മഞ്ഞൾ പാൽ

October 7, 2019

മഞ്ഞൾ പാലിനൊപ്പം ചേരുമ്പോൾ അത്‌ ഒട്ടനവധി ആരോഗ്യപ്രശ്നങ്ങൾക്ക്‌ പരിഹാരമാകുന്നു. ആന്റിബയോട്ടിക് ഘടകങ്ങളാല്‍ സമ്പുഷ്ടമാണ് മഞ്ഞളും പാലും. അവ നമ്മുടെ ശരീരത്തെ നിരവധി രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു. അതുപോലെ ശരീരത്തിൽ ഉണ്ടാകുന്ന കൊഴുപ്പിനെ അലിയിച്ച് അമിതവണ്ണത്തിൽ നിന്നും സംരക്ഷിക്കുന്നതിനും മഞ്ഞൾ ചേർത്ത പാൽ കുടിയ്ക്കുന്നത് സഹായിക്കും.

പകർച്ചവ്യാധികളേയും മറ്റ്‌ അസുഖങ്ങളേയും പ്രതിരോധിയ്ക്കാനുള്ള ശക്തി മഞ്ഞളിനുണ്ട്‌. പല രോഗാണുബാധകളിൽ നിന്നും നമ്മുടെ ശരീരത്തെ ഇത് സംരക്ഷിയ്ക്കുന്നു. മികച്ച ഒരു രക്തശുദ്ധീകരണിയും ക്ലെൻസറും കൂടിയാണ് മഞ്ഞൾ. ഇതിന് ശരീരത്തിലെ രക്തത്തെ ശുദ്ധീകരിക്കാനും രക്തത്തിന്റെ ചംക്രമണം വർദ്ധിപ്പിക്കാനുമുള്ള കഴിവുണ്ട്‌. രക്തധമനികളിലെ മാലിന്യങ്ങളെ അലിയിച്ച്‌ രക്തയോട്ടം സുഗമവും സുരക്ഷിതവുമാക്കാൻ ഈ പാനീയം ഏറെ  ഫലപ്രദമാണ്. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, ദഹനസംബന്ധമായ അസുഖങ്ങള്‍ എന്നിവ അകറ്റാനും ഇത് ബെസ്റ്റാണ്.

രാത്രിയിൽ പാലിൽ അല്പം മഞ്ഞൾ ചേർത്ത് കുടിച്ചാൽ ഗുണങ്ങൾ ഏറെയാണ്. ഉറക്കമില്ലായ്മയ്ക്ക് പരിഹാരമാണ് ഇങ്ങനെ മഞ്ഞള്‍പാല്‍ ഇളംചൂടില്‍ കുടിക്കുന്നത്. ഉറങ്ങാന്‍ സഹായിക്കുന്ന അമിനോആസിഡ്, ട്രൈപ്റ്റോഫന്‍ എന്നിവയെ ശരീരത്തില്‍ ഉത്പാദിപ്പിക്കാന്‍ മഞ്ഞള്‍ ചേര്‍ത്ത പാലിന് കഴിവുണ്ട്. ചുമ, ജലദോഷം പോലുള്ള  അസുഖങ്ങളെയും പ്രതിരോധിക്കാന്‍ മഞ്ഞള്‍ ചേര്‍ത്ത പാലിലിന് സാധിക്കുന്നു. മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിക്കുന്നതിലൂടെ തൊണ്ടവേദനയ്ക്കും ആശ്വാസം ലഭിക്കുന്നുണ്ട്.

Read also: ‘ആലിപ്പഴം പെറുക്കാം’; സൂപ്പർ ക്യൂട്ട് പെർഫോമൻസുമായി ദിയക്കുട്ടിയും ദേവികകുട്ടിയും, വീഡിയോ 

ത്വക്ക് രോഗങ്ങള്‍ മുതല്‍ ക്യാന്‍സര്‍ വരെ തടയാന്‍ ശേഷിയുള്ള അത്ഭുത ഔഷധമാണ് മഞ്ഞള്‍. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍, ആന്റി ഫംഗല്‍ തുടങ്ങിയ ഘടകങ്ങള്‍ ശരീരത്തിന്റെ രോഗ പ്രതിരോധശേഷിയെ വര്‍ധിപ്പിക്കുന്നു.