‘നീയെന്നെ കൂടുതൽ സുന്ദരിയാക്കി’; പാത്തുവിന് പിറന്നാൾ ആശംസകളുമായി കുടുംബം

October 29, 2019

സിനിമ പ്രേമികൾക്കിടയിൽ നിരവധി ആരാധകരുള്ള താരദമ്പതികളാണ് ഇന്ദ്രജിത്ത് സുകുമാരനും പൂർണ്ണിമ ഇന്ദ്രജിത്തും.  ഇരുവരെയും പോലെത്തന്നെ മകൾ പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ മൂത്തമകൾ പ്രാർത്ഥനയുടെ പിറന്നാൾ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

കുടുംബത്തിലെ സന്തോഷകരമായ മുഹൂര്‍ത്തങ്ങള്‍ പലപ്പോഴും ഇന്ദ്രജിത്തും പൂര്‍ണ്ണിമയും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പാത്തുവിന് പിറന്നാൾ ആശംസകളുമായി എത്തുകയാണ്  അച്ഛനും അമ്മയ്ക്കും ഒപ്പം കൊച്ചച്ചൻ പൃഥ്വിരാജും.

‘നീയെന്നെ കൂടുതൽ സുന്ദരിയാക്കി. എന്റെ ആദ്യത്തെ കൺമണിയ്ക്ക് പിറന്നാൾ ആശംസകൾ’ എന്നാണ് പൂർണിമ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.  നിറവയറുമായി നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് പൂർണിമ പാത്തുവിന് പിറന്നാൾ ആശംസകൾ നേർന്നത്.

‘എന്റെ പ്രിയപ്പെട്ട പാത്തുവിന് പിറന്നാൾ ആശംസകൾ, നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു’ എന്നാണ് ഇന്ദ്രജിത്ത് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.

 

View this post on Instagram

 

Happy Birthday my dearest Paathu! I love you soo very much.. ❤️ #birthdaygirl @prarthanaindrajith ??✨?

A post shared by Indrajith Sukumaran (@indrajith_s) on

‘ഹാപ്പി ബർത്ത്ഡേ പാത്തു. ലേബർ റൂമിൽ നിന്നും നിന്നെ പുറത്തുകൊണ്ടുവന്നത് ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു’ എന്നാണ്  പൃഥ്വിരാജ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

 

View this post on Instagram

 

Happy birthday Pathu! Seems like yesterday..seeing you being brought out of that delivery room! ❤️ @prarthanaindrajith

A post shared by Prithviraj Sukumaran (@therealprithvi) on

‘മോഹൻലാൽ’ ‘ദി ഗ്രേറ്റ് ഫാദർ’ എന്നീ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ മലയാളികളുടെ ശ്രദ്ധ ആകർഷിച്ച താരമാണ് പ്രാർത്ഥന. സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ള പ്രാർത്ഥനയുടെ ഗാനങ്ങൾ ഇരുകൈകളും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി ഗാനങ്ങളാണ് പ്രാർത്ഥനയുടേതായി പുറത്തുവന്നിട്ടുള്ളത്.