‘നീയാണ് ഞങ്ങളുടെ മാലാഖ’; നിഷയുടെ പിറന്നാൾ ആഘോഷമാക്കി സണ്ണി ലിയോൺ, ചിത്രങ്ങൾ

October 16, 2019

ഇന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് സണ്ണി ലിയോൺ. താരത്തിന്റെ കുടുംബവിശേഷങ്ങൾക്കും ആരാധകർ ഏറെയാണ്. സിനിമ തിരക്കുകൾക്കിടയിലും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ ഇഷ്ട്ടപെടുന്ന താരത്തിന്റ മൂത്തമകൾ നിഷയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. സണ്ണി തന്നെയാണ് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതും. ‘നീയാണ് ഞങ്ങളുടെ മാലാഖ’ എന്ന അടിക്കുറുപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. അമ്മയെപോലെത്തന്നെ സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരമാണ് നിഷയും.

2017 ജൂലൈയിലാണ് സണ്ണിയുടെയും ഡാനിയേലിന്റെയും ജീവിതത്തിലേക്ക് മൂത്ത മകൾ നിഷ കടന്നു വരുന്നത്. മഹാരാഷ്ട്രയിലെ ഒരു അനാഥാലയത്തിൽ നിന്ന് ഇരുപത്തൊന്നു മാസം പ്രായമായ കുട്ടിയെ ഇരുവരും ചേർന്ന് ദത്തെടുക്കുകയായിരുന്നു. പിന്നീട് വാടക ഗർഭപാത്രത്തിലൂടെ സണ്ണിയ്ക്ക് രണ്ട് ഇരട്ട കുട്ടികൾ ഉണ്ടാകുകയായിരുന്നു. അഷര്‍ സിങ് വെബര്‍, നോഹ സിങ് വെബര്‍ എന്നിങ്ങനെയാണ് ഇരട്ട കുഞ്ഞുങ്ങളുടെ പേരുകൾ.

അതേസമയം സണ്ണി ലിയോൺ ആദ്യമായി അഭിനയിച്ച മലയാളം ചിത്രമാണ് മധുരരാജ. മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയ്കൃഷ്ണയാണ്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയൊരുക്കിയിരിക്കുന്ന ഫാമിലി എന്റര്‍ടെയ്നറാണ് മധുരരാജ. ചിത്രത്തിലെ ഒരു ഗാനത്തിലാണ് സണ്ണി ലിയോൺ പ്രത്യക്ഷപ്പെട്ടത്.