‘ഇതെന്റെ സൂപ്പര്‍സ്റ്റാര്‍ പകര്‍ത്തിയ ചിത്രം’; മകളുടെ ചിത്രം പങ്കുവച്ച് വിനീത് ശ്രീനിവാസന്‍

October 10, 2019

മലയാള ചലച്ചിത്രതാരങ്ങളുടെ അഭിനയവിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും അവരുടെ കുടുംബ വിശേഷങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് വിനീത് ശ്രീനിവാസന്റെ മകളുടെ ചിത്രം. നടനായും സംവിധായകനായും ഗായകനായും മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് വിനീത് ശ്രീനിവാസന്‍. പാട്ട്, സംവിധാനം, അഭിനയം തുടങ്ങിയവയിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരം മലയാള സിനിമയിലെ സകലകലാവല്ലഭനാണ്.

കുടുംബവിശേഷങ്ങള്‍ പലപ്പോഴും വിനീത് ശ്രീനിവാസന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. മകന്‍ വിഹാന് കൂട്ടായി മകള്‍ പിറന്ന കാര്യവും വിനീത് ശ്രീനിവാസന്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിലാണ് മകളുടെ ചിത്രം താരം പങ്കുവച്ചത്. ‘ എന്റെ സൂപ്പര്‍ സ്റ്റാര്‍ പകര്‍ത്തിയ ചിത്രം’ എന്ന അടിക്കുറിപ്പും വിനീത് ശ്രീനിവാസന്‍ മകളുടെ ഫോട്ടോയ്ക്ക് നല്‍കി. അതേസമയം വിനീത് ശ്രീനിവാസനും മകന്‍ വിഹാനെയും മകള്‍ക്കൊപ്പം ഈ ചിത്രത്തില്‍ കാണാം. 2012 ലാണ് വിനീത് ശ്രീനിവാസനും ദിവ്യയും വിവാഹിതരായത്.

Read more:ബഹിരാകാശ നിലയത്തില്‍ ആദ്യമായി ബീഫ്; കൃത്രിമ മാംസം സൃഷ്ടിച്ച് ഗവേഷകര്‍: വീഡിയോ

അതേസമയം വിനീത് ശ്രാനിവാസന്റേതായി അവസാനം വെള്ളിത്തിരയില്‍ എത്തിയ ചിത്രം മനോഹരമാണ്. അന്‍വര്‍ സാദിഖാണ് മനോഹരം എന്ന സിനിമയുടെ സംവിധാനം. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് മനോഹരം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നുറുങ്ങു കോമഡികളും മനോഹര ഗാനങ്ങളും ഉള്‍പ്പെടെ ഫാമിലി ഓഡിയന്‍സിന് ആസ്വദിക്കാന്‍ പറ്റുന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. ഇന്ദ്രന്‍സ് ബേസില്‍ ജോസഫ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.