പുതുക്കിയ വാഹനപിഴ അറിയാം; രസകരമായ ട്രോള്‍ വീഡിയോ പങ്കുവെച്ച് കേരളാ പൊലീസ്
നിയമങ്ങളെക്കുറിച്ചും നിയമ ലംഘനങ്ങളെക്കുറുച്ചും ബോധവാന്മാരാണ് നമ്മളില്‍ പലരും. എന്നാല്‍ പലപ്പോഴും നിയമങ്ങള്‍ പാലിക്കാറില്ല എന്നതാണ് വാസ്തവം. പ്രത്യേകിച്ച് ഗതാഗത നിയമങ്ങള്‍. അടുത്തിടെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴയില്‍ മാറ്റം വരുത്തിയിരുന്നു. ഇപ്പോഴിതാ വാഹന നിയമ ലംഘനങ്ങളെക്കുറിച്ചും പിഴയെക്കുറിച്ചുമെല്ലാം ജനങ്ങളെ ബോധിപ്പിക്കുകയാണ് കേരളാ പൊലീസ്, രസകരമായ ഒരു ട്രോള്‍ വീഡിയോയിലൂടെ.
വിവിധ സിനിമകളുടെ രംഗങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടാണ് കേരളാ പൊലീസ് ഈ ട്രോള്‍ വീഡിയോ ഒരുക്കിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ സജീവമായ കേരളാ പൊലീസ് രസകരമായ ട്രോളുകളിലൂടെ ജനങ്ങള്‍ക്ക് ആവശ്യമായ ബോധവത്കരണം നല്‍കാറുണ്ട്.
പുത്തുക്കിയ ട്രാഫിക് നിയമ ലംഘന പിഴകള്‍
സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിച്ചാല്‍- 500 രൂപ (നേരത്തെ ഇത് 1000 രൂപ ആയിരുന്നു). ഹെല്‍മറ്റില്ലാതെ വാഹനം ഓടിച്ചാലും 500 രൂപയാണ് പിഴ. 1500 രൂപയാണ് ലൈറ്റ് മോട്ടോര്‍ വെഹിക്കിളുകള്‍ക്ക് അമിത വേഗത്തിന് ഈടാക്കുന്ന പിഴ. അമിത വേഗത്തിന് ഹെവി വാഹനങ്ങള്‍ക്ക് ഈടാക്കുന്ന പിഴ 3000 രൂപയാണ്. ആംബുലന്‍സ് പോലുള്ള അവശ്യസര്‍വീസ് വാഹനങ്ങളുടെ വഴി മുടക്കിയാല്‍ 5000 രൂപയാണ് പിഴ. നേരത്തെ ഇത് പതിനായിരം രൂപയായിരുന്നു.
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനം ഓടിച്ചാല്‍ രണ്ടായിരം രൂപയും സാമൂഹ്യസേവനവുമാണ് പിഴ. എന്നാല്‍ കുറ്റം ആവര്‍ത്തിച്ചാല്‍ 5000 രൂപ പിഴയും സാമൂഹ്യസേവനുമാണ് ശിക്ഷ. വാഹനങ്ങള്‍ മത്സര ഓട്ടം നടത്തിയാലും 5000 രൂപയാണ് പിഴ.