ആഘോഷത്തിന്റെ അൻപതാം വര്‍ഷം; അന്താരാഷ്ട്ര ഫിലിം ഫെസ്‌റ്റിവലിനായി ഗോവ ഒരുങ്ങി

November 16, 2019

അൻപതാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കായി ഗോവ ഒരുങ്ങിക്കഴിഞ്ഞു.  നവംബർ 20 മുതൽ 28 വരെയാണ് ഗോവയിലെ പനാജിയിൽ ഫെസ്റ്റിവൽ നടക്കുന്നത്. 8000-ലധികം പേരാണ് മേളയിൽ പങ്കെടുക്കുവാൻ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 76 രാജ്യങ്ങളിൽ നിന്നും ഇരുനൂറോളം ചിത്രങ്ങളാണ് 8 ദിവസം നീളുന്ന മേളയിൽ പ്രദർശിപ്പിക്കുന്നത്.

ഇന്ത്യന്‍ പനോരമയില്‍ 41 ചിത്രങ്ങളാണ്‌ ഇത്തവണ ജൂറി തിരഞ്ഞെടുത്തിട്ടുള്ളത്. 26 എണ്ണം ഫീച്ചര്‍ വിഭാഗത്തിലും 15 എണ്ണം നോണ്‍ ഫീച്ചര്‍ വിഭാഗത്തിലും തിരഞ്ഞെടുത്തിട്ടുണ്ട്. ഇരുപതിന്‌ വൈകിട്ട് ഡോ.ശ്യാമപ്രസാദ് ബാനർജി ഓഡിറ്റോറിയത്തിൽ അമിതാഭ് ബച്ചനാണ് ചടങ്ങിന് തിരികൊളുത്തുന്നത്.

Read More:മാമന്റെ കയ്യിൽ പെട്ടുപോയ കുഞ്ഞാവയുടെ അവസ്ഥ- ചിരിപടർത്തി ചിരിക്കുടുക്കയുടെ വീഡിയോ

മലയാളത്തില്‍ നിന്ന് മനു അശോകന്റെ ‘ഉയരെ’, ടി.കെ. രാജീവ് കുമാറിന്റെ ‘കോളാമ്പി’ എന്നി ചിത്രങ്ങൾ ഫീച്ചർ വിഭാഗത്തിൽ ഉണ്ട്. സംവിധായകൻ പ്രിയദർശനാണ് ഫീച്ചർ വിഭാഗം ജൂറി ചെയർമാൻ. 1000 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. നേരത്തെ ഓണ്‍ലൈനായി പണമടയ്ക്കാത്തവര്‍ക്ക് മേളയുടെ ഓഫീസില്‍ ഡിജിറ്റല്‍ ആയി പണമടയ്ക്കാന്‍ സാധിക്കും.