‘മനുഷ്യത്വമാണ് വലുത്’; നാല്‍പത്തിയൊന്നിനെക്കുറിച്ച് ഗായകന്‍ വിധു പ്രതാപ്

November 16, 2019

തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ‘നാല്‍പത്തിയൊന്ന്’ എന്ന ചിത്രം. ബിജു മേനോനും നിമിഷ സജയനും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു. ലാല്‍ ജോസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. നിരവധി പേര്‍ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഗായകന്‍ വിധു പ്രതാപും നാല്‍പത്തിയൊന്ന് എന്ന ചിത്രത്തെ പ്രശംസിച്ചിരിക്കുകയാണ്. മനുഷ്യത്വമാണ് വലുത് എന്ന വലിയ സന്ദേശം പകരുന്ന ചിത്രമാണ് നാല്‍പത്തിയൊന്ന് എ്ന്ന് വിധു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘ലാലു ചേട്ടന്റെ 25 മത്തെ ചിത്രം. എസ് കുമാര്‍ സാറിന്റെ ഛായാഗ്രഹണം. ജാതി, മതം , രാഷ്ട്രീയം ഒക്കെ നമ്മളെ വേര്‍തിരിക്കുമ്പോഴും മനുഷ്യത്വം ആണ് വലുത് എന്ന് കാണിക്കുന്ന ഈ ചിത്രം എല്ലാരും കണ്ടിരിക്കേണ്ട ഒന്നാണ്.ലാലു ചേട്ടനും 41 ന്റെ എല്ലാ അണിയറപ്രവര്‍ത്തക്കും സ്‌നേഹം നിറഞ്ഞ ആശംസകള്‍!’ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് വിധു പ്രതാപ് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ.

Read more:മനോഹരം പ്രണായര്‍ദ്രമായി ‘സ്റ്റാന്‍ഡ് അപ്പ്’-ലെ ഗാനം: വീഡിയോ

ലാല്‍ ജോസ് സംവിധാനം നിര്‍വഹിക്കുന്ന ഇരുപത്തിയഞ്ചാമത്തെ ചിത്രമാണ് ‘നാല്‍പത്തിയൊന്ന്’. കണ്ണൂര്‍ ജില്ലയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. കേരളം ഞെട്ടലോടെ കേട്ട ഒരു യഥാര്‍ത്ഥ സംഭവമാണ് ചിത്രത്തിന്റെ പ്രമേയം. കണ്ണൂരില്‍ നിന്ന് തുടങ്ങി ഒരു തെക്കന്‍ ജില്ലയിലേക്കുളള സഞ്ചാരമാണ് ചിത്രത്തിന്റെ ഇതിവൃത്തം. നവാഗതനായ പി ജി പ്രഗീഷ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എസ് കുമാര്‍ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. അജയന്‍ മാങ്ങോടാണ് കലാസംവിധാനം. രഞ്ജന്‍ എബ്രഹാം എഡിറ്റിങ് നിര്‍വഹിക്കുന്നു. അനുമോദ് ബോസ്, ആദര്‍ശ് നാരായണ്‍, ജി പ്രജിത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. രഘുരാമ വര്‍മ്മയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. ചിത്രത്തിലെ  ഗാനങ്ങള്‍ക്കും പ്രേക്ഷകരില്‍ നിന്നും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.