ഇതാണ് സാമുവൽ ജോൺ കാട്ടൂക്കാരൻ- ‘ഫോറൻസിക്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

November 17, 2019

ടൊവിനോ തോമസിനെ നായകനാക്കി ഒരുങ്ങുന്ന ‘ഫോറൻസിക്’ എന്ന കുറ്റാന്വേഷണ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. നവാഗതരായ അനസ് ഖാൻ, അഖിൽ പോൾ എന്നിവരൊരുക്കുന്ന ചിത്രത്തിൽ നായിക മംമ്ത മോഹൻദാസ് ആണ്. മംമ്തയും ടൊവിനോയും ഒന്നിക്കുന്ന ആദ്യ സിനിമയും കൂടിയാണ് ‘ഫോറൻസിക്’.

ടോവിനോ തോമസിനൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. പതിനേഴോളം ബാലതാരങ്ങളാണ് അഭിനയിക്കുന്നത്. അനസ് ഖാനും അഖിൽ പോളുമാണ് തിരക്കഥ ഒരുക്കുന്നത്. സാമുവൽ ജോൺ കാട്ടൂക്കാരൻ എന്ന ഫോറൻസിക് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ടൊവിനോ തോമസ് എത്തുന്നത്.

അഖില്‍ ജോർജ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീത സംവിധാനം ജെയ്ക്‌സ് ബിജോയ്.
നെവിസ് സോവ്യര്‍, സിജു മാത്യു എന്നിവരുടെ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Read More:കാർത്തിയും ജ്യോതികയും ഒന്നിക്കുന്ന ‘തമ്പി’ ടീസർ പുറത്ത്

‘എടക്കാട് ബറ്റാലിയൻ 06’നു ശേഷം ടൊവിനോ നായകനായി എത്തുന്ന ചിത്രമാണ് ‘ഫോറൻസിക്’. സിനിമ ഒരു സയൻസ് ത്രില്ലർ ജോണറിലുള്ളതാണ്.