അമ്പിളി ദേവിക്ക് ആൺകുഞ്ഞ് പിറന്നു; സന്തോഷം പങ്കുവെച്ച് ആദിത്യൻ
സിനിമ-സീരിയൽ താരം അമ്പിളി ദേവിക്ക് കുഞ്ഞു പിറന്നു. ആൺകുഞ്ഞാണ് ജനിച്ചത്. അമ്പിളിദേവിയുടെ ഭർത്താവായ നടൻ ആദിത്യൻ ജയനാണ് കുഞ്ഞു ജനിച്ച വിവരം പങ്കുവെച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആദിത്യൻ ആരാധകരെ അറിയിച്ചു. അമ്പിളിയുടെയും കുഞ്ഞിൻെറയും ചിത്രം പങ്കുവെച്ചാണ് സന്തോഷവാർത്ത ആദിത്യൻ അറിയിച്ചത്.
ഒരു മകൻ കൂടിയുണ്ട് അമ്പിളി ദേവിക്ക്. അപ്പു. മകനും ആദിത്യനുമൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം അമ്പിളി ദേവി സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് പങ്കു വയ്ക്കാറുണ്ട്. കുഞ്ഞു പിറന്ന സന്തോഷം ആദിത്യൻ ഫേസ്ബുക്കിലൂടെ അറിയിച്ചത് ഇങ്ങനെ;
‘ഞങ്ങൾക്ക് ഒരു ആൺകുഞ്ഞു ജനിച്ചു അമ്പിളി സുഖമായി ഇരിക്കുന്നു,
എന്റെ വല്യച്ഛന്റെ മാസമാണ് നവംബർ?അമ്മേടെ നക്ഷത്രം??ഈശ്വരനോടും പ്രാര്ഥിച്ചവരോടും സഹായിച്ചവരോടും നന്ദി നന്ദി നന്ദി’.
സീരിയലിൽ അഭിനയിക്കവേയാണ് ഗർഭിണിയായതിനെ തുടർന്ന് അമ്പിളി ദേവി ഇടവേളയെടുത്തത്. സീരിയലിലും ഇരുവരും ഭാര്യ- ഭർത്താക്കന്മാരായാണ് അഭിനയിച്ചിരുന്നത്.