പഞ്ചാബി കഥയുമായ് കാളിദാസ്; ‘ഹാപ്പി സർദാർ’ തിയേറ്ററുകളിലേക്ക്

November 20, 2019

കാളിദാസ് ജയറാം  കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ഹാപ്പി സര്‍ദാര്‍. ദമ്പതിമാരായ സുദീപും ഗീതികയും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോമഡി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ് ഈ ചിത്രം. കുടുംബപശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നതും. ഹസീബ് ഹനീഫാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. നവംബർ 28 ന് ചിത്രം തിയേറ്ററുകളിൽ എത്തും.

ക്‌നാനായ പെണ്‍കുട്ടിയും സര്‍ദാര്‍ യുവാവും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ക്‌നാനായ പെണ്‍കുട്ടിയായി ചിത്രത്തില്‍ വേഷമിടുന്നത് മെറിന്‍ ഫിലിപ്പാണ്. ‘പൂമരം’ എന്ന ചിത്രത്തിലും മെറിന്‍ കാളിദാസിനൊപ്പം അഭിനയിച്ചിരുന്നു. ശ്രീനാഥ് ഭാസി, സുരജ് വെഞ്ഞാറമൂട്, ഹരീഷ് കണാരന്‍, പിഷാരടി, ബാലു വര്‍ഗീസ്, ധര്‍മ്മജന്‍, പ്രവീണ, ശാന്തി കൃഷ്ണ, സിദ്ധിഖ്, ജാവേദ് ജഫ്രി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Read more: ‘പണവും വസ്തുക്കളും എടുത്തോട്ടെ, രേഖകൾ തിരിച്ചു തന്നാൽ മതി’- ബാഗ് മോഷണം പോയതായി സന്തോഷ് കീഴാറ്റൂർ

ചിത്രത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ഗാനങ്ങളും ട്രെയ്‌ലറും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ ആകർഷിച്ചിരുന്നു. ‘ഷാദി മേന്‍ ആനാ’ എന്ന് തുടങ്ങുന്ന ഗാനത്തിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു. മനോഹരമായ കുടുംബത്തിന്റെ സ്‌നേഹം പറയുന്ന ഗാനത്തിന്റെ വരികള്‍ തയാറാക്കിയിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്. ഗോപി സുന്ദര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. സിയ ഉല്‍ ഹാഖ്, അഭയ ഹിരണ്മയി, ദിവ്യ എസ് മേനോന്‍, ശ്വേതാ അശോക് എന്നിവര്‍ ചേര്‍ന്നാണ്.