‘ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവനാണ്…’ ഷൂവിനുള്ളില്‍ കയറിപ്പറ്റാന്‍ പൂച്ചയൂടെ പെടാപ്പാട്: വൈറല്‍ വീഡിയോ

November 22, 2019

കാഴ്ചക്കാരില്‍ ചിരി നിറയ്ക്കുന്ന രസകരമായ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വളരെ വേഗത്തില്‍ വൈറലാകാറുണ്ട് ഇക്കാലത്ത്. മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളും പക്ഷികളുമെല്ലാം പലപ്പോഴും ഇത്തരം ചിരി വീഡിയോകളില്‍ നിറഞ്ഞു നില്‍ക്കുന്നു. ഇപ്പോഴിതാ ഇത്തരത്തില്‍ രസകരമായ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഒരു കുഞ്ഞിപ്പൂച്ചയാണ് ഈ വീഡിയോയിലെ താരം.

ഉടമയുടെ ഷൂവിനുള്ളില്‍ കയറാന്‍ കുഞ്ഞിപ്പൂച്ച നടത്തുന്ന ശ്രമങ്ങളാണ് ഈ വീഡിയോയില്‍. വേറൊരു ഷൂസില്‍ മറ്റൊരു പൂച്ചക്കുഞ്ഞ് സുഖമായി ഉറങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം. ഷൂവിനുള്ളില്‍ കയറാനായി പൂച്ചക്കുഞ്ഞ് നടത്തുന്ന ശ്രമങ്ങള്‍ കാഴ്ചക്കാരില്‍ ചിരി നിറയ്ക്കുന്നു.

Read more:തൊണ്ണൂറുകളിലെ ബോളിവുഡ് സുന്ദരിമാരെ പോലെയാകുവാൻ ട്യൂട്ടോറിയലുമായി സോനം കപൂർ; മെയ്ക്കപ്പ് ഇല്ലാത്ത മുഖത്തിന് കയ്യടിച്ച് ആരാധകർ- വീഡിയോ

ഷൂവിനുള്ളില്‍ കയറാന്‍ ഏറെ പാടുപെടുന്നുണ്ട് ഈ പൂച്ച. എന്നാല്‍ തന്റെ പരിശ്രമം ഇടയ്ക്ക് നിര്‍ത്താന്‍ ഒന്നും ഈ പൂച്ചക്കുഞ്ഞ് തയാറല്ല. വിജയിക്കുന്നതുവരെ പരിശ്രമം തുടുകയാണ് പൂച്ചക്കുഞ്ഞ്. പഠിച്ച പണി പതിനെട്ടും നോക്കി ഒടുവില്‍ ഷൂവിനുള്ളില്‍ കയറി വിജയശ്രീലാളിതനായി ഇരിക്കുന്ന പൂച്ചയെയും വീഡിയോയില്‍ കാണാം. എന്തായാലും കാഴ്ചക്കാരില്‍ ചിരി നിറയ്ക്കുന്നു ഈ വീഡിയോ.