‘വിരമിക്കാൻ സമയമായി’- അൻപത് വർഷത്തെ സിനിമ ജീവിതത്തിന് അവസാനമിടാനൊരുങ്ങി അമിതാഭ് ബച്ചൻ

November 29, 2019

ബോളിവുഡ് സിനിമയുടെ നെടുംതൂണാണ് അമിതാഭ് ബച്ചൻ. തന്റെ 50 വർഷങ്ങൾ സിനിമയിൽ പൂർത്തിയാക്കിയിരിക്കുന്ന വേളയിൽ വിരമിക്കലിനു സമയമായെന്ന് പറയുകയാണ് അമിതാഭ് ബച്ചൻ. ബ്ലോഗ് പോസ്റ്റിലൂടെയാണ് അമിതാഭ് ബച്ചൻ വിരമിക്കലിനെ കുറിച്ച് പറഞ്ഞത്.

ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിലും സിനിമയിൽ സജീവമാണ് അമിതാഭ് ബച്ചൻ. അയാർ മുഖർജി സംവിധാനം ചെയ്യുന്ന ‘ബ്രഹ്മാസ്ത്ര’ എന്ന ചിത്രത്തിന്റെ ഷൂട്ടിങിലാണ് ഇപ്പോൾ അമിതാഭ് ബച്ചൻ. മണാലിയിലാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ഷൂട്ടിംഗ് തിരക്കിനിടയിലും ബ്ലോഗെഴുത്തിനു യാതൊരു ഇടവേളയും അമിതാഭ് നൽകാറില്ല.

ഇപ്പോൾ ബ്ലോഗിലൂടെയാണ് അമിതാഭ് വിരമിക്കലിനെ കുറിച്ച് കുറിച്ചിരിക്കുന്നത്. ‘വിരമിക്കാൻ സമയമായി ..തല ചിന്തിക്കുന്നത് ഒന്ന്, വിരലുകൾ മറ്റൊന്ന്.. ഇതൊരു സൂചനയാണ്’.

Read More:നെല്ലിയാമ്പതിയുടെ കുളിരിൽ ടോവിനോ തോമസ്- മനോഹര ചിത്രങ്ങൾ

‘കോൻ ബനേഗാ ക്രോർപതി’യുടെ ഷൂട്ടിങ് ഇടവേളയിലാണ് അമിതാഭ് ബച്ചൻ ‘ബ്രഹ്മാസ്ത്ര’യിൽ അഭിനയിക്കാൻ എത്തിയത്. ഇനി വിവിധ ഭാഷകളിലായി ഏഴോളം ചിത്രങ്ങളും അമിതാഭിന്റെതായി പുറത്തിറങ്ങാനുണ്ട്. അനാരോഗ്യം മൂലം ഞായറാഴ്ച്ച ദിവസങ്ങളിൽ ജുഹുവിലെ വീടിനു മുന്നിൽ ആരാധകരെ അഭിസംബോധന ചെയ്യുന്ന പതിവും മുടങ്ങിയിരുന്നു.