ഇതിഹാസ താരം റോജർ ഫെഡറർ വിരമിക്കൽ പ്രഖ്യാപിച്ചു; ടെന്നീസിലെ ഒരു യുഗം അവസാനിക്കുന്നു…

September 15, 2022

ലോകം കണ്ട എക്കാലത്തെയും മികച്ച ടെന്നീസ് താരമായ റോജർ ഫെഡറർ വിരമിക്കുന്നു. തന്റെ ഇൻസ്റ്റാഗ്രാം, ട്വിറ്റർ അക്കൗണ്ടുകളിലൂടെയാണ് അദ്ദേഹം തീരുമാനം അറിയിച്ചത്. ആരോഗ്യം പരിഗണിച്ചാണ് തീരുമാനമെന്ന് ഫെഡറർ അറിയിച്ചു. അടുത്ത ആഴ്ച ലണ്ടനിൽ നടക്കുന്ന ലാവർ കപ്പ് ആവും ഫെഡററുടെ അവസാന ടൂർണമെൻ്റ്.

കഴിഞ്ഞ 24 വർഷമായി ടെന്നിസിൽ നിറഞ്ഞുനിൽക്കുന്ന ഫെഡററുടെ വിരമിക്കൽ പ്രഖ്യാപനം കായിക പ്രേമികൾക്കൊക്കെ വലിയ നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്. 24 വർഷത്തെ കരിയറിലാകെ 1500 ലധികം മത്സരങ്ങളാണ് ഫെഡറർ കളിച്ചത്. 41 വയസുള്ള താരത്തെ കഴിഞ്ഞ 3 വർഷമായി പരുക്കുകൾ അലോസരപ്പെടുത്തുന്നുണ്ട്.

സ്വിസ് താരമായ ഫെഡറർ ലോകമെമ്പാടുമുള്ള കായിക പ്രേമികളുടെ സ്നേഹം പിടിച്ചുപറ്റിയിരുന്നു. ആകെ 20 കരിയർ ഗ്രാൻഡ്സ്ലാമുകൾ നേടിയിടുള്ള ഫെഡറർ കളിക്കളത്തിലും പുറത്തും മാന്യതയുടെയും ശാന്തതയുടെയും പ്രതീകമായിരുന്നു. തുടർച്ചയായി 237 ആഴ്ചകൾ ഒന്നാം സ്ഥാനത്ത് തുടർന്ന് റെക്കോർഡിട്ട ഫെഡറർ പുൽമൈതാനത്തിലെ രാജാവായിരുന്നു.

Read More: “ധ്യാനിന്റെ അഭിമുഖങ്ങളെ പറ്റി സംസാരിച്ച് പൊട്ടിച്ചിരിക്കുന്ന ശ്രീനിയേട്ടൻ..”; ശ്രീനിവാസനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് നടി സ്‌മിനു സിജോ

”എനിക്ക് 41 വയസായി. ഞാന്‍ 1500 ല്‍ അധികം മത്സരങ്ങള്‍ കളിച്ചു. 24 വര്‍ഷത്തോളം ഞാന്‍ കോര്‍ട്ടിലുണ്ടായിരുന്നു. ഞാന്‍ സ്വപ്‌നം കണ്ടതിനേക്കാള്‍ കൂടുതല്‍ ടെന്നിസ് എനിക്ക് തന്നു. കരിയര്‍ അവസാനിപ്പിക്കാറായി എന്ന് ഞാനിപ്പോള്‍ മനസിലാക്കുന്നു.” ഫെഡറർ വിടവാങ്ങൽ സന്ദേശത്തിൽ പറഞ്ഞു.

Read More: “ഒന്ന് ക്ഷമിക്കണം ബ്രോ..”; പൃഥ്വിരാജ് ചിത്രം ഗോൾഡിന്റെ റിലീസിനെ പറ്റിയുള്ള ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി അൽഫോൺസ് പുത്രൻ

Story Highlights: Roger federer announces retiement