അമിതാഭ് ബച്ചന്റെ കയ്യിലിരിക്കുന്ന കുട്ടിയെ തിരഞ്ഞു ആരാധകർ; എത്തിച്ചേർന്നത് ബോളിവുഡ് താരറാണിയിലേക്ക്

November 21, 2019

സമൂഹമാധ്യമങ്ങൾ സജീവമായതോടെ സിനിമ താരങ്ങളുടെ വിശേഷങ്ങളൊക്കെ വളരെ വേഗം ആരാധകരിലേക്ക് എത്തി തുടങ്ങി. ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചൻ തന്റെ ഒഴിവ് സമയങ്ങൾ കൂടുതലായും സമൂഹമാധ്യമങ്ങളിലാണ് ചിലവഴിക്കുന്നത്. ഇപ്പോൾ അമിതാഭിന്റെ ഒരു പഴയകാല കുടുംബ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഒരു ആരാധിക.

ജയാബച്ചനും ശ്വേത ബച്ചനും കരീഷ്മ കപൂറുമൊക്കെ ഉൾപ്പെടുന്ന ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണിത്. ചിത്രത്തിൽ ബച്ചന്റെ കയ്യിലിരിക്കുന്ന കുട്ടി ആരാണെന്ന തിരച്ചിലിലാണ് സമൂഹമാധ്യമങ്ങൾ. ഒടുവിൽ അന്വേഷണങ്ങൾ അവസാനിച്ചത് കരീന കപൂറിലാണ്. അമിതാഭ് തന്നെയാണ് അത് കരീന കപൂർ ആണെന്ന് വ്യക്തമാക്കിയത്.

Read More:ശാലിനിയുടെ പിറന്നാളിന് ചുവരെഴുത്തുമായി തമിഴ്‌നാട്

കരീന കപൂറിന്റെ ചെറുപ്പകാല ചിത്രങ്ങൾ മുൻപും അമിതാഭ് ബച്ചൻ പങ്കുവെച്ചിട്ടുണ്ട്. പഴയ ഒട്ടേറെ ചിത്രങ്ങൾ അമിതാഭ് ബച്ചൻ സൂക്ഷിച്ചിട്ടുണ്ട്.