അപരനെ കണ്ട് അതിശയിച്ചു; ബച്ചനല്ല എന്ന് ഉറപ്പിക്കാന്‍ അഭിഷേക് ബച്ചനെ വിളിച്ച് പ്രിയദര്‍ശന്‍: വിഡിയോ

June 11, 2021
Shashikant Pedwal imitating Amitabh Bachchan viral video

അപരന്മാര്‍ അരങ്ങും വാഴുന്ന കാലമാണിത്. എന്തിനും ഏതിനും വരെയുണ്ട് അപരന്‍. ചലച്ചിത്രതാരങ്ങളുടെ അപരന്മാര്‍ പലപ്പോഴും സൈബര്‍ ഇടങ്ങളില്‍ കൈയടി നേടാറുമുണ്ട്. ശ്രദ്ധ ആകര്‍ഷിക്കുന്നതും അത്തരത്തിലൊരു അപരന്റെ വിശേഷങ്ങളാണ്.

അഭിനയവിസ്മയം അമിതാഭ് ബച്ചന്റേതാണ് ഈ അപരന്‍. ശശികാന്ത് പെധ്വാളാണ് അമിതാഭ് ബച്ചന്റെ അപരനായെത്തി അതിശയിപ്പിച്ചത്. നിപ്പിലും നടപ്പത്തിലും നോട്ടത്തിലും ലുക്കിലുമെല്ലാം അമിതാഭ് ബച്ചന്റെ തനിപ്പകര്‍പ്പ്…

Read more: പ്രൊജക്ട് ലോക്ക്ഡൗണ്‍: ഇതൊരു കംപ്ലീറ്റ് ഹൊറര്‍ കോമഡി ചിത്രം: വിഡിയോ

ശശികാന്തിന്റെ വൈറല്‍ വിഡിയോ പങ്കുവെച്ചുകൊണ്ട് സംവിധായകന്‍ പ്രിയദര്‍ശനും രംഗത്തെത്തി. ‘അവിശ്വസനീയം! അതിശയം! അമിതാഭ് ബച്ചന്റെ അപരനായ ശശികാന്ത് പെധ്വാള്‍ ആണിത്. സത്യമാണോ എന്നറിയാന്‍ അഭിഷേകിനെ വിളിച്ചപ്പോള്‍ സത്യം തന്നെ എന്ന് പറഞ്ഞു’ എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ പ്രിയദര്‍ശന്‍ പങ്കുവെച്ചിരിക്കുന്നത്.

അതേസമയം നേരത്തെ മുതല്‍ക്കേ അമിതാഭ് ബച്ചനെ അനുകരിച്ചുകൊണ്ട് സൈബര്‍ ഇടങ്ങളില്‍ താരമായതാണ് ശശികാന്ത് പെധ്വാള്‍. മേക്കോവറില്‍ മാത്രമല്ല അമിതാഭ് ബച്ചന്റെ ശരീര ചലനങ്ങളും അസാമാന്യമാം വിധം ശശികാന്ത് പെധ്വാള്‍ അനുകരിക്കാറുണ്ട്. അമിതാഭ് ബച്ചന്റേതിന് സമാനമായ ഹെയര്‍സ്‌റ്റൈലും താടിയുമൊക്കെയാണ് ശശികാന്ത് പെധ്വാളിന്റേതും.

Story highlights: Shashikant Pedwal imitating Amitabh Bachchan viral video