‘അസുരന്’ തെലുങ്ക് പതിപ്പില്‍ മഞ്ജുവിന് പകരം ശ്രിയ ശരണ്‍
ചലച്ചിത്ര ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ‘അസുരന്’. ധനുഷ് നായകനായെത്തിയ ചിത്രത്തില്‍ മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യര്‍ നായികാ കഥാപാത്രമായെത്തുന്നു. മഞ്ജു വാര്യരുടെ തമിഴ് ചലച്ചിത്ര രംഗത്തേക്കുള്ള അരങ്ങേറ്റ ചിത്രംകൂടിയായിരുന്നു ‘അസുരന്’. വെട്രിമാരനാണ് ചിത്രത്തിന്റെ സംവിധായകന്.
തെലുങ്കിലേക്ക് ‘അസുരന്’ റിമേക്ക് ചെയ്യപ്പെടുന്നുണ്ട്. വെങ്കടേഷാണ് തെലുങ്ക് പതിപ്പില്‍ നായക കഥാപാത്രമായെത്തുന്നത്. മഞ്ജുവിന് പകരം ശ്രിയ ശരണ്‍ ആയിരിക്കും തെലുങ്ക് റീമേക്കില്‍ നായികയായെത്തുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വളരെ വേഗത്തില്‍ 100 കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രമാണ് ‘അസുരന്’. മഞ്ജു വാര്യര്‍ അനശ്വരമാക്കിയ പച്ചൈമ്മാള്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിനു വേണ്ടിയുള്ള മഞ്ജു വാര്യരുടെ മേക്ക് ഓവറും ചലച്ചിത്ര രംഗത്ത് ശ്രദ്ധ നേടി. തമിഴ് നോവലിസ്റ്റ് പൂമണി രചിച്ച ‘വെക്കൈ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ‘അസുരന്’ ഒരുക്കിയിരിക്കുന്നത്. തമിഴ്നാട്ടിലെ ചില ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഇന്നും നിലനില്‍ക്കുന്ന സാധാരണക്കാരന്റെ ചില പ്രശ്നങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
Read more:ലാല്‍ജോസ് സംവിധാനം നിര്‍വഹിക്കുന്ന പുതിയ ചിത്രത്തില്‍ നായകനായി പൃഥ്വിരാജ്: വീഡിയോ
വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് തനു ആണ് അസുരന്റെ നിര്‍മ്മാണം. ധനുഷ് വെട്രിമാരന് കൂട്ടുകെട്ടിലൊരുങ്ങുന്ന അഞ്ചാമത്തെ ചിത്രം എന്ന പ്രത്യേകതയും ‘അസുരനുണ്ട്’. ബലാജി ശക്തിവേല്‍, പ്രകാശ് രാജ്, പശുപതി, സുബ്രഹ്മണ്യ ശിവ, പവന്, യോഗി ബാബു, ആടുകളം നരന്, തലൈവാസല്‍ വിജയ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അസുരന് എന്ന ചിത്രത്തിലെ ഗാനങ്ങളും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.