ആലാപനം വിജയ്, ഒപ്പം തകര്‍പ്പന്‍ ഡാന്‍സും; കൈയടി നേടി ബിഗിലിലെ ഗാനം

November 6, 2019

ഭാഷാഭേദമന്യേ തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള താരമാണ് വിജയ്. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന ബിഗില്‍ എന്ന ചിത്രം തിയേറ്ററുകളില്‍ കൈയടി നേടി മുന്നേറുകയാണ്. വിജയ് ഇരട്ട വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. അതേസമയം ചലച്ചിത്ര ലോകത്ത് ശ്രദ്ധേയമാവുകയാണ് ബിഗില്‍ എന്ന ചിത്രത്തിലെ ഒരു ഗാനം. ചിത്രത്തിലെ ‘വെറിത്തനം…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. എ ആര്‍ റഹ്മാനാണ് ചിത്രത്തിനു വേണ്ടി സംഗീതം ഒരുക്കുന്നത്. വിവേകിന്റേതാണ് ഗാനത്തിലെ വരികള്‍. വിജയ് ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നതും. ഗാനരംഗത്തെ വിജയ്-യുടെ തകര്‍പ്പന്‍ ഡാന്‍സും ശ്രദ്ധ നേടുന്നു. അറ്റ്‌ലിയാണ് ചിത്രത്തിന്‍റെ സംവിധായകന്‍.

‘തെറി’, ‘മെര്‍സല്‍’ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അറ്റ്‌ലി -വിജയ് ടീം ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ബിഗില്‍ എന്ന സിനിമയ്ക്കുണ്ട്. തികച്ചും വിത്യസ്തങ്ങളായ രണ്ട് ഗെറ്റപ്പുകളിലാണ് വിജയ് ചിത്രത്തിലെത്തുന്നത്. സ്‌പോര്‍ട്‌സ് പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രമാണ് ബിഗില്‍.

Read more:ഈ കാട്ടാനയുടെ ബുദ്ധി അപാരംതന്നെ, വൈദ്യുത വേലി മറികടക്കാന്‍ ആനയുടെ തന്ത്രം: വൈറല്‍ വീഡിയോ

ആക്ഷനും സസ്‌പെന്‍സും പ്രണയവും കാല്‍പന്തുകളിയുടെ ആവേശവുമെല്ലാം നിറച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അറ്റ്‌ലിയാണ് ചിത്രത്തിന്റെ സംവിധാനം. ഈ മാസം 25 മുതലാണ് ബിഗില്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചത്. എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

നയന്‍ താരയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാണം. യോഗി ബാബു, ബാലാജി, റെബ മോണിക്ക ജോണ്‍, വിവേക്, കതിര്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്‍റേതായി പുറത്തിറങ്ങുന്ന മറ്റ് ഗാനങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.