‘കേരളത്തിൽ മനുഷ്യന് വിശന്നാൽ ഭക്ഷണം മാത്രമേ കഴിക്കുകയുള്ളു’; ചിരിനിറച്ച് ഒരു കുട്ടി പ്രസംഗം, വീഡിയോ

November 21, 2019

കുട്ടികുറുമ്പുകളുടെ കൗതുകകരവും നിഷ്കളങ്കവുമായ വർത്തമാനങ്ങൾ കേൾക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. കുഞ്ഞുങ്ങളുടെ പാട്ടുകളും ഡാൻസുകളുമൊക്കെ ഒരുപോലെ സമൂഹമാധ്യമങ്ങളിൽ ആസ്വാദകരെ നേടിയെടുക്കാറുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ചിരിനിറയ്ക്കുകയാണ് ഒരു കുഞ്ഞുമോന്റെ പ്രസംഗം. കേരളത്തെക്കുറിച്ചാണ് യു കെ ജി വിദ്യാർത്ഥിയായ മാത്തുക്കുട്ടി പ്രസംഗം പറയുന്നത്. എന്നാൽ ഇടയ്ക്ക് കക്ഷി വെള്ളത്തിന്റെയും മീനിന്റെയുമൊക്കെ കാര്യങ്ങൾ പറയുന്നുണ്ട്. കേരളത്തെക്കുറിച്ച് പറയാൻ ഇടയ്ക്കിടെ കൂടെനിൽക്കുന്ന വ്യക്തി നിർദ്ദേശം നൽകുമ്പോൾ വളരെ രസകരമായാണ് കുട്ടി കേരളത്തെക്കുറിച്ച് പറയുന്നത്.

കേരളം നമ്മുടെ രാജ്യമാണെന്നും, കേരളത്തിൽ വിശക്കുമ്പോൾ ആളുകൾ ഭക്ഷണം മാത്രമേ കഴിക്കുകയുള്ളുവെന്നും പറയുന്ന താരം, ഒന്നും കിട്ടിയില്ലേൽ കേരളക്കാർ ദോശ ഉണ്ടാക്കി കഴിക്കണമെന്നു കൂടി പ്രസംഗത്തിൽ പറയുന്നുണ്ട്. അതോടൊപ്പം കേരളത്തിൽ നിരവധി രാജ്യങ്ങൾ ഉണ്ടെന്നും അവകാശപ്പെടുന്നുണ്ട്. നിഷ്കളങ്കമായ ഈ കുഞ്ഞുമോന്റെ പ്രസംഗത്തെ വളരെ ആവേശത്തോടെയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ചിരി നിറച്ച ഈ വീഡിയോ കാണാം..