സിനിമ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; കൂട്ടിയ നിരക്ക് ഇന്ന് മുതൽ

November 18, 2019

സംസ്ഥാനത്ത് സിനിമ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു. ഇന്ന് മുതൽ സാധാരണ നിരക്ക് 130 രൂപയായി വർധിക്കും. 10 രൂപ മുതൽ 30 രൂപ വരെയാണ് കൂട്ടിയ നിരക്ക്. ടിക്കറ്റുകളിൽ ജി എസ് ടിക്കും ക്ഷേമനിധിയ്‌ക്കും പുറമേ വിനോദ  നികുതിയും ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് നിരക്ക് വർധിപ്പിച്ചത്.

സംസ്ഥാനത്ത് സാധാരണ ടിക്കറ്റ് നിരക്ക് 95 രൂപയായിരുന്നു. ഇതിന് പുറമെ 3 രൂപ ക്ഷേമ നിധി, 2 രൂപ സർവീസ് ചാർജ്  എന്നിവ കൂടി ഉൾപ്പെടുത്തി 100 രൂപയായിരുന്നു ഈടാക്കിയിരുന്നത്. ഇതിന് പുറമെ 12 % ജി എസ ടി, 1 % പ്രളയ സെസ്, എന്നിവ കൂടി ചേർത്ത് 113 രൂപ ആക്കിയിരുന്നു. ഇപ്പോൾ ജി എസ് ടി 18 % ആക്കിയതോടെ സാധാരണ ടിക്കറ്റ് നിരക്ക് 130 രൂപയായി വർധിച്ചു.