സൈക്കിള്‍ നിര്‍ത്താതെ ചവിട്ടി രജിഷ; ആവേശം പകര്‍ന്ന് സംവിധായകന്‍: ‘ഫൈനല്‍സ്’ ഫസ്റ്റ്‌ലുക്ക് പിറന്നതിങ്ങനെ: വീഡിയോ

November 5, 2019

ഓണത്തോട് അനുബന്ധിച്ച് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ഫൈനല്‍സ്. രജിഷ വിജയനാണ് ചിത്രത്തിലെ നായികാകഥാപാത്രം. സ്‌പോര്‍ട്‌സ് പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതും. ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‌ക്കെ ഫൈനല്‍സ് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന്റെ ചിത്രീകരണ വീഡിയോ.

സ്റ്റുഡിയോ റൂമില്‍ നിര്‍ത്താതെ സൈക്കില്‍ ചവിട്ടുന്ന രജിഷ വിജയനും താരത്തിന് ആവേശം പകരുന്ന സംവിധായകനുമാണ് വീഡിയോയിലെ ആകര്‍ഷണം. നവാഗതനായ പി ആര്‍ അരുണ്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. സംവിധായകനെയും രജിഷയെയും പ്രശംസിക്കുകയാണ് ചലച്ചിത്ര ആസ്വാദകര്‍.

Read more:‘ദൃശ്യം’ സിനിമക്കൊരു ഗംഭീര ട്വിസ്റ്റ്; ഒടുവില്‍ ജോര്‍ജുകുട്ടിയുടെ രഹസ്യം കണ്ടെത്തുന്ന സഹദേവന്‍; വൈറലായി കുറിപ്പ്

ഒരു സമ്പൂര്‍ണ്ണ സ്‌പോര്‍ട്‌സ് ചിത്രമാണ് ഫൈനല്‍സ്. ഒളിമ്പിക്‌സിനായി തയാറെടുക്കുന്ന സൈക്ലിസ്റ്റായാണ് ചിത്രത്തില്‍ രജിഷ വിജയന്‍ എത്തുന്നത്. സുരാജ് വെഞ്ഞാറന്മൂടും ഫൈനല്‍സില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അതേസമയം ചിത്രത്തില്‍ സുരാജ് വെഞ്ഞറന്മൂടാണ് രജിഷയുടെ അച്ഛനായെത്തുന്നത്. ആലീസ് എന്നാണ് രജിഷ വിജയന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഫൈനല്‍സ് എന്ന ചിത്രത്തിലെ ഗാനങ്ങളും മികച്ച പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. കൈലാസ് മേനോനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.