കല്യാണ ചെക്കൻ്റെ കൂട്ടുകാരുടെ അടവൊക്കെ കയ്യിലിരിക്കട്ടെ, പൂജാരി പുലിയാണ് -വീഡിയോ

November 13, 2019

വടക്കന്‍ കേരളത്തില്‍ കല്യാണത്തിന് ഒട്ടേറെ ആഘോഷങ്ങളും കുസൃതികളുമൊക്കെ പതിവാണ്. ഇപ്പോൾ മലയാളികൾ ഒന്നടങ്കം ഇത്തരം കാര്യങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. കല്യാണ ദിവസം ചെറുക്കനും പെണ്ണിനും കൂട്ടുകാർ നൽകുന്ന ‘പണി’യാണിത്. ഫോം സ്പ്രേ കൊണ്ടുള്ള പ്രയോഗങ്ങളാണ് കൂട്ടത്തിൽ രസകരം. താലികെട്ടുന്ന സമയം  ഫോം സ്പ്രേ ചെയ്യാറുണ്ട് പല കല്യാണങ്ങളിലും. വധുവും വരനും മാത്രമല്ല, കൂട്ടത്തിൽ വിവാഹം നടത്തുന്ന കാർമ്മികനും പൂജാരിയും ഉൾപ്പെടും.

കാണാൻ രസകരമെങ്കിലും ഇത് അപകടകരമാണ്. പക്ഷെ അതൊന്നും ആവേശത്തിൽ ആരും ഓർമിക്കില്ല. ഫോം സ്പ്രേ കലാപരിപാടി പതിവായപ്പോൾ മുൻകൂട്ടി തന്നെ അതിൽ നിന്നും രക്ഷപെടാൻ ബുദ്ധിപരമായി നീങ്ങുന്ന ഒരു പൂജാരിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരം.

നിത്യതൊഴിൽ അഭ്യാസം എന്ന ചൊല്ല് പോലെ, താലികെട്ടിനു തൊട്ടു മുൻപ് കല്യാണ ചെക്കന് താലി കെട്ടേണ്ട വിധം വളരെ വേഗത്തിൽ പറഞ്ഞു നൽകിയ ശേഷം മേൽമുണ്ട് തലവഴി മൂടി കുനിഞ്ഞിരിക്കുകയാണ് പൂജാരി. അടുത്ത നിമിഷം ഫോം സ്പ്രേ ചെയ്യുമ്പോള്‍ അതിവിദഗ്ധമായി പൂജാരി അതിൽ നിന്നും രക്ഷപെടുന്നതും വീഡിയോയിൽ ഉണ്ട്.

Read More :വിജയ് സേതുപതി ഇരട്ടവേഷത്തിൽ; ‘സങ്കതമിഴൻ’ തിയേറ്ററുകളിലേക്ക്

കേരളത്തിലല്ല സംഭവമെങ്കിലും ചിരിപ്പിക്കുന്ന വീഡിയോ ആണിത്. സ്ഥിരമായി ഫോം സ്പ്രേ ആക്രമണങ്ങൾ നേരിടുന്നവരാണ് കല്യാണം നടത്തുന്ന പൂജാരിമാർ. അതുകൊണ്ടു തന്നെ അവർ കൂടുതൽ ശ്രദ്ധാലുക്കളാണ് ഇക്കാര്യത്തിൽ എന്ന് തെളിയിക്കുകയാണ് വീഡിയോ.