‘അന്ന് ധോണിയുടെ വാക്കിൽ നഷ്‌ടമായതാണ് ആ സെഞ്ചുറി’- ഗൗതം ഗംഭീർ

November 19, 2019

2011- ലെ ലോകകപ്പ് മത്സരത്തിൽ സെഞ്ചുറി നഷ്ടമായത് ധോണിയുടെ വാക്കുകൾ കേട്ടതിനാലാണെന്ന് ഗൗതം ഗംഭീർ. 97 റൺസ് എടുത്താണ് വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ നിന്നും ഗൗതം ഗംഭീർ പുറത്തായത്. ഒരുപാട് തവണ ഈ പുറത്താകലിനെപ്പറ്റി ചോദ്യം നേരിട്ടെന്ന് ഗൗതം ഗംഭീർ പറയുന്നു. എന്നാൽ അതിന്റെ കാരണം ഇപ്പോൾ ഒരു അഭിമുഖത്തിൽ  വ്യക്തമാക്കിയിരിക്കുകയാണ് ഗംഭീർ.

97 റൺസ് എടുത്ത് നിൽക്കുമ്പോൾ ശ്രീലങ്കയെ എങ്ങനെയും തോൽപ്പിക്കുക എന്നതായിരുന്നു ലക്‌ഷ്യം. അതുമാത്രമായിരുന്നു മനസിൽ. വ്യക്തിഗത നേട്ടങ്ങളെക്കുറിച്ച് ചിന്തിച്ചതേയില്ല. എന്നാൽ ഒരു ഓവർ അവസാനിച്ചപ്പോൾ ‘മൂന്ന് റണ്ണാണ് വേണ്ടതെന്നും വ്യക്തിഗത നേട്ടത്തിൽ ശ്രദ്ധിക്കു’ എന്നും ധോണി നിർദേശിച്ചു.

‘അതോടെ വ്യക്തിഗത നേട്ടത്തിൽ ശ്രദ്ധിച്ചു. അതുവരെ മനസിൽ ശ്രീലങ്കയെ തോൽപ്പിക്കുക എന്നത് മാത്രമായിരുന്നു ലക്‌ഷ്യം. അതാണ് നാല്പത്തിമൂന്നാം ഓവറിൽ വിക്കറ്റ് നഷ്ടമാകാൻ കാരണം’. ഗൗതം ഗംഭീർ പറയുന്നു.

Read More: ജാനുവാകേണ്ടിയിരുന്നത് മഞ്ജു വാര്യർ..! ’96’ലെ വേഷം നഷ്ടമായതിനെക്കുറിച്ച് മനസ് തുറന്നു നടി

97 റണ്‍സെടുത്ത് നില്‍ക്കവെ 42 -ആം ഓവറില്‍ തിസാര പെരേര ഗംഭീറിനെ പുറത്താക്കി. തുടര്‍ന്ന് ധോണിയും യുവരാജ് സിങ്ങും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു.