ഇനി വെബ് സീരിസ് കാലം; പ്രിയാമണിക്കും നീരജിനും പിന്നാലെ ആമസോൺ പ്രൈമിലേക്ക് ഹൻസികയും

November 15, 2019

ഇനി വെബ് സീരീസുകളുടെ കാലമാണ്. ബോളിവുഡ് വളരെ മുൻപ് തന്നെ നെറ്റ്ഫ്ലിക്സ്, ആമസോൺ തുടങ്ങിയവയിലേക്കൊക്കെ ചേക്കേറിയെങ്കിലും മറ്റു ഭാഷകളിൽ പ്രചാരത്തിൽ എത്താൻ അല്പം വൈകി. ഹിന്ദി വെബ് സീരീസുകളിലേക്ക് ഒട്ടേറെ താരങ്ങൾ ചേക്കേറുകയും ചെയ്തു. പ്രിയാമണി, നീരജ് മാധവ് തുടങ്ങി ഒട്ടേറെ പേർ മലയാളത്തിൽ നിന്നും വെബ് സീരിസിലേക്ക് കടന്നുകഴിഞ്ഞു.

ഇപ്പോൾ തമിഴ് നടി ഹൻസികയും വെബ്‌സീരിസിലേക്ക് ചുവടു വയ്ക്കുകയാണ്. ആമസോൺ പ്രൈമിലൂടെയാണ് ഹൻസികയും വെബ് സീരിസിലേക്ക് കടക്കുന്നത്. ബാഗ്മതിയുടെ സംവിധായകൻ അശോക് ആണ് ഹൻസിക അഭിനയിക്കുന്ന വെബ് സീരിസിന്റെ സംവിധായകൻ.

വെബ് സീരിസിൽ അഭിനയിക്കാൻ വളരെ എക്സൈറ്റഡ് ആണെന്ന് ഹൻസിക പറയുന്നു. ഇപ്പോൾ തന്റെ പുതിയ ചിത്രമായ തെന്നാലിരാമൻ ബി എ, ബി എൽ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഹൈദരാബാദിലാണ് ഹൻസിക.

Read More: ലാൻഡിങ്ങിനിടെ വിമാനത്തിന് തീപിടിച്ചു; യാത്രക്കാരെ അത്ഭുതകരമായി രക്ഷപെടുത്തി സുരക്ഷാ ഉദ്യോഗസ്ഥർ, വീഡിയോ

സമൂഹമാധ്യമങ്ങളിലെ സജീവ സാന്നിധ്യമാണ് ഹൻസിക. തന്നെ കുറിച്ച് മോശം പരാമർശങ്ങൾ ഇതുവരെ സോഷ്യൽ മീഡിയയിൽ ആരും പങ്കുവെച്ചിട്ടില്ലെന്നും  അതിനാൽ തന്നെ സമൂഹമാധ്യമങ്ങൾ വളരെ ഇഷ്ടമാണെന്നും താരം വ്യക്തമാക്കി.