കളിക്കുന്നതിനിടയിൽ ജ്യൂസ് കുപ്പി കുടുങ്ങിയത് തലയിൽ; കുട്ടിക്കുരങ്ങനെ രക്ഷിച്ചത് കൂട്ടുകാരൻ- വീഡിയോ

November 29, 2019

 

മനുഷ്യരുടെ ചില പ്രവർത്തികളുടെ ഫലം അനുഭവിക്കുന്നത് മൃഗങ്ങളാണ്. ഏറ്റവും പ്രധാനപ്പെട്ടത് മനുഷ്യൻ ഉപേക്ഷിക്കുന്ന വസ്തുക്കൾ എത്ര മാത്രം മൃഗങ്ങളെ ദ്രോഹിക്കുന്നു എന്നതാണ്. കാട്ടിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വഴിയോരങ്ങളിലും എല്ലാം വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക്, സ്റ്റീൽ തുടങ്ങിയ അവശിഷ്ടങ്ങളിൽ ആഹാരങ്ങൾ തേടി എത്തുന്ന മൃഗങ്ങൾ പലതരത്തിലാണ് അപകടത്തിൽ പെടുന്നത്. അത്തരത്തിലൊരു നൊമ്പരപ്പെടുത്തുന്ന കാഴ്ചയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.

ആരോ ഉപേക്ഷിച്ച ജ്യൂസ് ബോട്ടിലിൽ തലകുടുങ്ങിയ ഒരു കുട്ടിക്കുരങ്ങൻ ആണ് വീഡിയോയിലുള്ളത്. കിണഞ്ഞു പരിശ്രമിച്ചിട്ടും കുപ്പി തലയിൽ നിന്നും ഊരാൻ കഴിയുന്നില്ല. ഒട്ടേറെ ശ്രമങ്ങൾ ഈ കുരങ്ങ് നടത്തുന്നുണ്ട്. കുപ്പികൊണ്ട് തല മൂടിപ്പോയതിനാൽ കണ്ണും കാണാൻ സാധിക്കുന്നില്ല. ഒടുവിൽ കുപ്പിയും തലയിൽ പേറി തപ്പിത്തടഞ്ഞു കുരങ്ങിൻകൂട്ടത്തിലേക്ക് ചെല്ലുകയാണ് ഈ കുട്ടിക്കുരങ്ങ്.

മറ്റു കുരങ്ങുകൾ എന്താണ് തലയിലെന്നു നോക്കുന്നുണ്ടെങ്കിലും അവർക്ക് അതിൽ നിന്നും കുട്ടികുരങ്ങിനെ രക്ഷിക്കാൻ സാധിക്കുന്നില്ല. ഒടുവിൽ കൂട്ടത്തിലുള്ള ഒരു കുട്ടികുരങ്ങ് തന്നെ ഒറ്റത്തട്ടിനു കുപ്പി തലയിൽ നിന്നും തെറിപ്പിച്ച് കളഞ്ഞു. തല സ്വതന്ത്രമായതോടെ അമ്മയെ തിരഞ്ഞോടുന്ന കുട്ടികുരങ്ങിനെ വീഡിയോയിൽ കാണാം. ഓടി ചെന്ന് അമ്മയുടെ മടിയിൽ ആശ്വാസത്തോടെ ചാരികിടക്കുകയാണ് കുരങ്ങ്. കാണാൻ രസകരമാണെങ്കിലും മനുഷ്യന്റെ പ്രവർത്തികൾ മൃഗങ്ങളെ ബാധിക്കുന്നതിന്റെ ക്രൂരത വ്യക്തമാക്കുകയാണ് ഈ വീഡിയോ.

 

 

 

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!