ഇന്ത്യ -ബംഗ്ലാദേശ് ആദ്യ ടി20 ഇന്ന്; സഞ്ജു സാംസണ്‍ കളത്തിലിറങ്ങുമോ എന്ന ആകാംക്ഷയില്‍ ക്രിക്കറ്റ് പ്രേമികള്‍

November 3, 2019

ഇന്ത്യ- ബംഗ്ലാദേശ് ടി20 ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്നു തുടക്കമാകുന്നു. വൈകിട്ട് ഏഴ് മണിക്ക് ദില്ലിയിലാണ് മത്സരം. വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചതിനെ തുടര്‍ന്ന് രോഹിത് ശര്‍മ്മയാണ് ടീമിനെ നയിക്കുന്നത്. അതേസമയം ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത് സഞ്ജു സാംസണ്‍ ടീമില്‍ ഇടംപിടിക്കുമോ എന്നാണ്.

ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ക്രുനാല്‍ പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചാഹല്‍ തുടങ്ങിയവര്‍ ടീമില്‍ ഉണ്ട്. മുംബൈ ഓള്‍റൗണ്ടര്‍ ശിവം ദുബേയും ടി20 യില്‍ അരങ്ങേറ്റംകുറിക്കാന്‍ സാധ്യതയുണ്ട്. അതേസമയം കെ എല്‍ രാഹുലിന് പകരം ടീം മാനേജ്‌മെന്റ് സഞ്ജു സാംസണിനെ പരിഗണിച്ചാല്‍ താരം മൂന്നാമനായി ക്രീസിലിറങ്ങും.

Read more:“ദൈവവുമായിട്ടൊക്കെ ഇടപാടുള്ള ആളാണല്ലേ…”; ശ്രദ്ധേയമായി നാല്‍പത്തിയൊന്ന് ട്രെയ്‌ലര്‍

സഞ്ജുവിന്റെ പ്രകടനം ക്രിക്കറ്റ് ലോകത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. അതേസമയം 2015 ജൂലൈക്ക് ശേഷം ഇത് ആദ്യമായാണ് സഞ്ജു ഇന്ത്യന്‍ ടീമിലെത്തുന്നത്. ബംഗ്ലാദേശിനെതിരെ ഇന്ന് ആരംഭിക്കുന്ന പരമ്പരയില്‍ മൂന്ന് മത്സരങ്ങളുണ്ട്. വിജയ് ഹസാരെ ട്രോഫിയിലും ഇന്ത്യ എയ്ക്കായും നടത്തിയ തിളക്കമാര്‍ന്ന പ്രകടനമാണ് സഞ്ജു സാംസണിനെ ഇന്ത്യന്‍ ടീമിലേക്ക് നയിച്ചത്.