കാലിൽ മുറിവ്: മെഡിക്കൽ ഷോപ്പിലെത്തി മരുന്ന് വാങ്ങി ഒരു കുരങ്ങൻ, വൈറൽ വീഡിയോ

November 20, 2019

മനുഷ്യരെപ്പോലെ തന്നെ പെരുമാറുകയും  അഭിനയിക്കുകയുമൊക്കെ ചെയ്യുന്ന നിരവധി മൃഗങ്ങളുടെയും പക്ഷികളുടെയുമൊക്കെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ ആകർഷിക്കുകയാണ് ഒരു കുരങ്ങന്റെ വീഡിയോ.

അസുഖം വന്നാൽ ആശുപതികളിലോ മെഡിക്കൽ ഷോപ്പിലോ പോകുന്നവരാണ് നമ്മളിൽ പലരും. ഇതാ മനുഷ്യരെ പോലെതന്നെ മെഡിക്കൽ ഷോപ്പിലെത്തി മുറിവിന് മരുന്ന് വാങ്ങിക്കുന്ന ഒരു കുരങ്ങന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

മെഡിക്കൽ ഷോപ്പിലെത്തി ഫാർമസിസ്റ്റിനെ ശരീരത്തിലെ മുറിവ് കാണിച്ച് മരുന്ന് വാങ്ങിക്കുന്ന കുരങ്ങന്റെ വീഡിയോയാണ് വൈറലാകുന്നത്. മെഡിക്കൽ ഷോപ്പിലെത്തിയ കുരങ്ങൻ ശരീരത്തിലെ മുറിവ്  കാണിച്ച് കൊടുക്കുന്നത് വീഡിയോയിൽ കാണാം. കാര്യം മനസിലാക്കിയ മെഡിക്കൽ ഷോപ്പുകാരൻ ഉടൻ തന്നെ മുറിവിൽ മരുന്ന് വെച്ച് കൊടുക്കുന്നുണ്ട്. മരുന്ന് മുറിവിൽ വെച്ചപ്പോൾ നീറ്റൽ കൊണ്ട് കുരങ്ങന്‍ കാൽ അല്പം പിന്നോട്ട് വലിക്കുന്നതും എന്നാൽ വേദന സഹിച്ച് ഇരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ശേഷം മുറിവുണങ്ങാൻ ഗുളിക കൂടി കഴിച്ചശേഷമാണ് കുരങ്ങൻ തിരികെ പോയത്.

പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലെ മല്ലാർ പൂരിലാണ് ഈ വിചിത്ര സംഭവം. ഇതിനോടകം നിരവധിപ്പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.

 

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!