ഹെയർ റിമൂവിങ് ചെയ്യുന്നതിന് മുൻപ് അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ
ശരീരം എപ്പോഴും ഭംഗിയായി കൊണ്ടുനടക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇതിന്റെ ഭാഗമായി ത്രെഡിങ്, ഫേഷ്യൽ തുടങ്ങി നിരവധി കാര്യങ്ങൾ ചെയ്യാറുണ്ട്. അതിൽ പ്രധാനമായ ഒന്നാണ് കൈയിലെയും കാലിലേയും രോമങ്ങൾ നീക്കം ചെയ്യുക എന്നത്. അതിനായി ബ്യൂട്ടിപാർലറുകളിൽ കയറിയിറങ്ങുന്നവരും ഒരുപാടുണ്ട്. എന്നാൽ ഇതിന് ദൂഷ്യഫലങ്ങളും ഏറെയാണ്. ചിലപ്പോൾ ബ്യൂട്ടിപാർലറുകളിൽ ഉപയോഗിക്കുന്ന കെമിക്കലുകൾ ത്വക്കിനെ മോശമായി ബാധിക്കാറുണ്ട്. ചിലപ്പോൾ കടകളിൽ നിന്നും വാങ്ങിക്കുന്നവയും ശരീരത്തിന് ദോഷമാകാറുണ്ട്.
മിക്കവരും ശരീരത്തിലെ ഹെയർ റിമൂവിങ് സ്വന്തമായാണ് ചെയ്യുന്നത്. എന്നാൽ ഇതിന് ഉപയോഗിക്കുന്ന ക്രീമുകൾ ഉപയോഗിക്കുന്നതിന് മുൻപ് ശരീരത്തിൽ പരിശോധിച്ച് നോക്കാറില്ല പലരും. ഇത് ചിലപ്പോൾ അലർജി പോലുള്ള രോഗങ്ങൾക്ക് കാരണമാകും. എന്നാൽ പാച്ച് ടെസ്റ്റ് ചെയ്ത ശേഷം വേണം ഹെയർ റിമൂവിങ് നടത്താൻ. പാച്ച് ടെസ്റ്റ് നടത്തുന്നത് വഴി ഹെയർ റിമൂവിങ് ടെസ്റ്റ് ശരീരത്തെ മോശമായി ബാധിക്കുമോ എന്ന് തിരിച്ചറിയാം.
ഇത്തരം ഹെയർ റിമൂവിങ് ക്രീമുകൾ ഉപയോഗിക്കുന്നത് വഴി ത്വക്കിലെ പ്രോട്ടീൻ നഷ്ടമാകും. സ്ഥിരമായി ഇത് ഉപയോഗിക്കുന്നതിലൂടെ ത്വക്കിലെ പ്രോട്ടീൻ പൂർണമായും നശിക്കും. അതോടെ ത്വക്ക് വരളാനും ചൊറിച്ചിൽ ഉണ്ടാകാനും, കുരുക്കൾ ഉണ്ടാകാനും തുടങ്ങും. ചില ഹെയർ റിവൂവിങ് ക്രീമുകൾ ഉപയോഗിക്കുമ്പോൾ ബേർണിങ് സെൻസേഷൻ ഉണ്ടാകാനും സാധ്യതയുണ്ട്. അതിനാൽ മാർക്കറ്റുകളിൽ നിന്നും വാങ്ങിക്കുന്ന ക്രീമുകൾ പാച്ച് ടെസ്റ്റ് നടത്തിയതിന് ശേഷം മാത്രം ഉപയോഗിക്കുക. അല്ലെങ്കിൽ വീട്ടിൽ ഉണ്ടാക്കുന്ന ഹെയർ റിമൂവിങ് ക്രീമുകൾ ഉപയോഗിക്കാൻ ശ്രമിക്കുക.
വീടുകളിൽ സുലഭമായി ലഭിക്കുന്ന പഞ്ചസാര, നാരങ്ങ എന്നിവ ഉപയോഗിച്ച് ഹെയർ റിമൂവിങ് ക്രീമുകൾ തയാറാക്കാം. ഇവ കൃത്യമായ രീതിയിൽ മാത്രം ഉപയോഗിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.