ചാമ്പ്യനൊപ്പം പഞ്ചഗുസ്തി മത്സരം നടത്തി മമ്മൂട്ടി; രസകരം ഈ വീഡിയോ

വെള്ളിത്തിരയില്‍ എക്കാലത്തും അഭിനയവിസ്മയം സൃഷ്ടിക്കുന്ന നടനാണ് മമ്മൂട്ടി. മൂന്ന് പതിറ്റാണ്ടുകളിലേറെയായി താരം വെള്ളിത്തിരയിലെ നിറസാന്നിധ്യമാണ്. അദ്ദേഹത്തിന് ആരാധകരും ഏറെയാണ്. അഭിനയത്തിലെ മികവിനൊപ്പം ആരാധകരോടുള്ള താരത്തിന്റെ പെരുമാറ്റവും അദ്ദേഹത്തിന് നിരവധി ആരാധകരെ നേടികൊടുത്തുകഴിഞ്ഞു. മമ്മൂക്കയുടെ ഓരോ വിശേഷങ്ങൾക്കും ആരാധകരും ഏറെയാണ്. ഇപ്പോഴിതാ മമ്മൂട്ടിയുടെ പഞ്ചഗുസ്തിയാണ് സോഷ്യൽ മീഡിയയിൽ ഇടംനേടുന്നത്.
ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ ആയ ജോബി മാത്യുവുമായാണ് മമ്മൂട്ടിയുടെ പഞ്ചഗുസ്തി മത്സരം. എന്തായാലും സമൂഹമാധ്യമങ്ങളിൽ ആരോ പങ്കുവെച്ച ഈ വീഡിയോയ്ക്ക് നിരവധി രസകരമായ കമന്റുകളും എത്തുന്നുണ്ട്.
Read also: ‘പ്രാണന്റെ നാളം’; ഉള്ളുലച്ച് ‘ഹെലനി’ലെ ഗാനം
അതേസമയം മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രങ്ങളാണ് ‘മാമാങ്കം’, ‘ഷൈലോക്ക്’ എന്നിവ. ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് വള്ളുവനാടിന്റെ ചരിത്രം പറയുന്ന ‘മാമാങ്കം’. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും ട്രെയ്ലറുമെല്ലാം മികച്ച സ്വീകാര്യത നേടിയിരുന്നു. മലയാളത്തിനു പുറമെ ഹിന്ദിയിലും തമിഴിലും തെലുങ്കിലും ‘മാമാങ്കം’ മൊഴിമാറ്റുന്നുണ്ട്. വള്ളുവനാടിന്റെ ചരിത്രമാണ് മാമാങ്കം എന്ന സിനിമയുടെ മുഖ്യ പ്രമേയം. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് അരങ്ങേറുന്ന ‘മാമാങ്ക’ത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഉണ്ണി മുകുന്ദൻ, സിദ്ധിഖ്, സുരേഷ് കൃഷ്ണ, അനു സിത്താര, കനിഹ, ബാലൻ, കവിയൂർ പൊന്നമ്മ തുടങ്ങി നിരവധി താരനിരകള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
അജയ് വാസുദേവ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ഷൈലോക്ക്. ‘രാജാധിരാജ’, ‘മാസ്റ്റര്‍പീസ്’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവ് മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് ഷൈലോക്കിന്. ഗുഡ്വില് എന്റര്‍ടെയ്മെന്റ്സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. ‘ഷൈലോക്ക്’ എന്ന സിനിമയില്‍ വില്ലന്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പിശുക്കനായ പലിശക്കാരനാണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രം. പാവപ്പെട്ട ഒരാളാണ് നായകന്. തമിഴ് നടന് രാജ് കിരണ്‍ ആണ് ഹീറോ.
മമ്മൂക്ക ?? @mammukka pic.twitter.com/pGvHJUl8jF
— Arun Assariparambil (@AAssariparambil) November 23, 2019