നൃത്തംചെയ്ത് മഞ്ജു വാര്യർ; കൈയടിച്ച് വേദി, ചിത്രങ്ങൾ

November 23, 2019

മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് മഞ്ജു വാര്യർ. നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ കലാകാരി വിവാഹത്തോടെ സിനിമ രംഗത്തുനിന്നും വിട്ടുനിന്നിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം താരം സിനിമാ രംഗത്തേക്ക് എത്തുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരധകർ ഏറ്റെടുത്തത്. സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകുന്ന സിനിമകളിലൂടെ മലയാള സിനിമ രംഗത്തേക്ക് രണ്ടാം വരവ് നടത്തിയ താരത്തിന് തികഞ്ഞ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അഭിനയത്തിലും നൃത്തത്തിലും തന്റെ മികവ് തെളിയിച്ച താരത്തിന്റെ നൃത്തത്തിന്റെ ചത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കഴിഞ്ഞ ദിവസം ബഹ്‌റിനിൽ വച്ചുനടന്ന കേരളീയ സമാജത്തിലാണ് മഞ്ജു നൃത്തം ചെയ്തത്. കുച്ചിപ്പുടിയുടെ ചിത്രങ്ങൾ താരം തന്നെയാണ് ഫേസ്ബുക്കിൽ കുറിച്ചത്.

അതേസമയം ധനുഷ് നായകനായെത്തിയ ‘അസുരന്‍’ എന്ന ചിത്രമാണ് മഞ്ജുവിന്റേതായി അവസാനം വെള്ളിത്തിരയിൽ എത്തിയത്. ഈ ചിത്രത്തിലൂടെ തമിഴിലേയ്ക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മഞ്ജു വാര്യര്‍. വെട്രിമാരന്‍ ആണ് ‘അസുരന്‍’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ‘അസുരന്‍’ നേടുന്നത്.

അതോടൊപ്പം താരത്തിന്റേതായി വെള്ളിത്തിരയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രമാണ് ‘പ്രതി പൂവൻകോഴി’. റോഷന്‍ ആന്‍ഡ്രൂസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഉണ്ണി ആര്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മഞ്ജു വാര്യര്‍ക്ക് പുറമെ അനുശ്രീ, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ വില്ലനായി എത്തുന്നു.

മഞ്ജു വാര്യരുടെ തിരിച്ചുവരവ് ചിത്രമായ ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രത്തിന് ശേഷം റോഷന്‍ ആന്‍ഡ്രൂസും മഞ്ജു വാര്യരും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ‘പ്രതി പൂവന്‍കോഴി’ എന്ന ചിത്രത്തിനുണ്ട്. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിര്‍മാണം.